ഡൽഹി :ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്.
അപ്പോള്‍ മുതല്‍ അവര്‍ അന്വേഷിക്കുകയാണ്, തങ്ങളുടെ പ്രിയതാരത്തിന്റെ മകന്റെ ജീവിതപങ്കാളിയാകാന്‍ പോകുന്നത് ആരാണെന്ന്. പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള സാനിയാ ചന്ദോക്കുമായാണ് അര്ജുന് തെണ്ടുല്‍ക്കറുടെ വിവാഹനിശ്ചയം കഴിഞ്ഞതെന്ന വിവരം മാത്രമാണ് പലരും അറിഞ്ഞത്. സാനിയാ ചന്ദോക്കിനെ പറ്റി കൂടുതല്‍ അറിയാം.
ഗ്രാവിസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മുംബൈയില്‍ നിന്നുള്ള പ്രമുഖ ബിസിനസുകാരനുമായ രവി ഘായ്യുടെ പേരക്കുട്ടിയാണ് സാനിയ. ദി ബ്രൂക്ലിന്‍ ക്രീമറി, ബാസ്കിന്‍ റോബിന്‍സ് (ഇന്ത്യ) എന്നീ പ്രശസ്തമായ ഐസ്ക്രീം കമ്പനികളുടെ മാതൃകമ്പനിയാണ് ഗ്രാവിസ് ഗ്രൂപ്പ്. മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ സ്ഥാപകയാണ് സംരംഭകയായ സാനിയാ ചന്ദോക്ക്. സാനിയയുടെ പ്രായത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ഇത്രവലിയ കുടുംബത്തിലെ അംഗമാണെങ്കിലും സ്വന്തമായി വഴി വെട്ടി വന്നയാളാണ് സാനിയാ ചന്ദോക്ക് എന്നത് ശ്രദ്ധേയമാണ്. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നാണ് സാനിയ ബിരുദമെടുത്തത്. 2022-ലാണ് സാനിയ മുംബൈയില്‍ മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പി സ്ഥാപിച്ചത്.
ഇതിന്റെ ഡെസിഗ്നേറ്റഡ് പാര്‍ട്ട്നറും ഡയറക്ടറുമാണ് സാനിയ എന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ പറയുന്നു. വേള്‍ഡ്വൈഡ് വെറ്ററിനറി സര്‍വീസിന്റെ (ഡബ്ല്യുവിഎസ്) അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പ്രോഗാമില്നിന്ന് വെറ്ററി ടെക്നീഷ്യന് സര്‍ട്ടിഫിക്കറ്റ് മൃഗസ്നേഹിയായ സാനിയ സ്വന്തമാക്കിയിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി, ഭക്ഷണ ബിസിനസുകളിലൂടെ പ്രശസ്തമാണ് സാനിയയുടെ ഘായ് കുടുംബം. ബ്രൂക്ലിന്‍ ക്രീമറിക്കും ബാസ്കിന്‍ റോബിന്‍സിനും പുറമെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലും ഘായ് കുടുംബത്തിന്റേതാണ്.
സാനിയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രാവിസ് ഫുഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2023-2024 സാമ്പത്തികവര്‍ഷത്തെ വരുമാനം 624 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരുമാനവര്‍ധനവാണ് ഗ്രാവിസ് ഗ്രൂപ്പിന് ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.