ഷിംല: ഹിമാചല്‍പ്രദേശില്‍ കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെയുളള മരണസംഖ്യ 257 ആയി ഉയര്‍ന്നു. ഇതില്‍ 133 മരണങ്ങള് മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായവയാണ്. മഴയുമായി ബന്ധപ്പെട്ടുള്ള റോഡപകടങ്ങളില്‍ 124 പേര് മരിച്ചു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, മിന്നൽപ്രളയം എന്നിവ റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം രണ്ട് ദേശീയപാതകളടക്കമുള്ള 406 റോഡുകളില്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്.
ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എച്ച്പിഎസ്ഡിഎംഎ) പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തെ 222 ജലവിതരണ പദ്ധതികളും 457 ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമറുകളും (ഡിടിആര്‍) തകരാറിലായി.
മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം റോഡുകള്‍ അടച്ചിട്ടിരിക്കുന്നത്. ജില്ലയിലെ 174 റോഡുകള്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്. ഏറ്റവുമധികം ജലവിതരണ പദ്ധതികള്‍ നാശം നേരിട്ടതും മണ്ഡി ജില്ലയിലാണ്. ലാഹൗള്‍-സ്പിറ്റി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതിവിതരണവും തകരാറിലായി.
വരുംദിവസങ്ങളില്‍ കനത്ത മഴ തുടരാനുള്ള സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.