ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സേനാംഗങ്ങൾക്ക് ധീരതയ്ക്കുള്ള അവാർഡുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
മൂന്ന് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ ലഭിക്കും. നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ തരുൺ സോബ്തിക്ക് ഉത്തം യുദ്ധ സേവാ മെഡൽ ലഭിച്ചു.വായു സേനാ മെഡൽ ലഭിക്കുന്നവർ
ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കുർ ഹക്കിം ഗ്രൂപ്പ് ക്യാപ്റ്റൻ മാനവ് ഭാട്ടിയ ഗ്രൂപ്പ് ക്യാപ്റ്റൻ യാസിർ ഫാറൂഖി ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ ഭോജ് ഗ്രൂപ്പ് ക്യാപ്റ്റൻ അനുരാജ് സിങ് മിൻഹാസ് ഗ്രൂപ്പ് ക്യാപ്റ്റൻ ഒമർ ബ്രൗൺ ഗ്രൂപ്പ് ക്യാപ്റ്റൻ ദീപക് ചൗഹാൻ ഗ്രൂപ്പ് ക്യാപ്റ്റൻ കുനാൽ വിശ്വാസ് ഷിമ്പി വിങ് കമാൻഡർ രൂപക് റോയ് വിങ് കമാൻഡർ ദേവേന്ദ്ര ബാബാസാഹേബ് ഓതാഡെ വിങ് കമാൻഡർ മയങ്ക് പലിവാൾ വിങ് കമാൻഡർ ദീപക് ദോഗ്ര വിങ് കമാൻഡർ രവീന്ദർ കുമാർ വിങ് കമാൻഡർ ആദർശ് ഗുപ്ത വിങ് കമാൻഡർ അഭയ് സിംഗ് ഭദോരിയ വിങ് കമാൻഡർ അമൻദീപ് സിംഗ് ദിഹോട്ട് സ്ക്വാഡ്രൺ ലീഡർ കൗസ്തുഭ് നലവാഡെ സ്ക്വാഡ്രൺ ലീഡർ മിഹിർ വിവേക് ചൗധരി സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മ സ്ക്വാഡ്രൺ ലീഡർ മലപാട്ടി എൻ.വി. നവീൻ കുമാർ സ്ക്വാഡ്രൺ ലീഡർ ശുഭം ശർമ്മ സ്ക്വാഡ്രൺ ലീഡർ അമൻ സിങ് സ്ക്വാഡ്രൺ ലീഡർ ഗൗരവ് ഖോഖർ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് എ. നവീൻ ചന്ദർ സെർജൻ്റ് സുരേന്ദ്ര കുമാർ കോർപ്പറൽ വരുൺകുമാർ എസ്.
വീരചക്ര പുരസ്കാര ജേതാക്കൾ
ഗ്രൂപ്പ് ക്യാപ്റ്റൻ രഞ്ജീത് സിങ് സിദ്ധു ഗ്രൂപ്പ് ക്യാപ്റ്റൻ മനീഷ് അറോറ ഗ്രൂപ്പ് ക്യാപ്റ്റൻ അനിമേഷ് പട്നിം ഗ്രൂപ്പ് ക്യാപ്റ്റൻ കുനാൽ കൽറ വിങ് കമാൻഡർ ജോയ് ചന്ദ്ര സ്ക്വാഡ്രൺ ലീഡർ സാർത്ഥക് കുമാർ സ്ക്വാഡ്രൺ ലീഡർ സിദ്ധാന്ത് സിങ് സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക് ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് അർഷ്വീർ സിങ് ഠാക്കൂർ
സർവോത്തം യുദ്ധ സേവാ മെഡൽ
എയർ സ്റ്റാഫ് എയർ മാർഷൽ നർനദേശ്വർ തിവാരി വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ ജീതേന്ദ്ര മിശ്ര ഡിജി എയർ ഓപ്പറേഷൻസ് എയർ മാർഷൽ അവധേഷ് ഭാരതി മുൻ വെസ്റ്റേൺ നേവൽ കമാൻഡർ വൈസ് അഡ്മിറൽ എസ്.ജെ. സിങ്
ഇതിനുപുറമെ, രണ്ട് മുതിർന്ന കരസേനാ ഉദ്യോഗസ്ഥരെയും ബഹുമതിക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
യുദ്ധ സേവാ മെഡൽ
എയർ വൈസ് മാർഷൽ ജോസഫ് സുവാരസ്, എയർ വൈസ് മാർഷൽ പ്രജുഅൽ സിങ്, എയർ കമ്മഡോർ അശോക് രാജ് താക്കൂർ എന്നിവർ ഉൾപ്പെടെ ഓപ്പറേഷൻ സിന്ദൂറിലെ വിശിഷ്ട സേവനത്തിന് പതിമൂന്ന് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് യുദ്ധ സേവാ മെഡലും ലഭിക്കും.
കരസേനയിൽ ധീരത അവാർഡ് ലഭിച്ചവർ
സർവോത്തം യുദ്ധസേവാ മെഡൽ
ലഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ, നോർത്തേൺ കമാൻഡ് ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, ഡിജിഎംഒ
കീർത്തിചക്ര
ക്യാപ്റ്റൻ ലാൽറിനാവ്മ സെയ്ലോ ലഫ്റ്റനന്റ് ശശാങ്ക് തിവാരി, എഎസ്‌സി ലാൻസ് നായിക് മീനാച്ചി സുന്ദരം എ ശിപായി ജൻജൽ പ്രവീൺ പ്രഭാകർ
ഉത്തം യുദ്ധസേവാ മെഡൽ
ലഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ, വെസ്റ്റേൺ കമാൻഡ് ലഫ്റ്റനന്റ് ജനറൽ പ്രശാന്ത് ശ്രീവാസ്തവ, 15 കോർപ്സ് ലഫ്റ്റനന്റ് ജനറൽ പ്രസന്ന കിഷോർ മിശ്ര, 16 കോർപ്സ്
വീരചക്ര
കേണൽ കോശാങ്ക് ലാംബ ലഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ത് നായിബ് സുബേദാർ സതീഷ് കുമാർ റൈഫിൾമാൻ സുനിൽ കുമാർ
ശൗര്യചക്ര
ലഫ്റ്റനന്റ് കേണൽ നീതേഷ് ഭാരതി ശുക്ല മേജർ ഭാർഗവ് കലിത, കുമയോൺ മേജർ ആഷിഷ് കുമാർ മേജർ ആദിത്യ പ്രതാപ് സിങ് അസിസ്റ്റന്റ് കമാൻഡന്റ് മുഹമ്മദ് ഷഫീഖ് സുബേദാർ ഷംഷേർ സിങ് ലാൻസ് നായിക് രാഹുൽ സിങ് റൈഫിൾമാൻ ഭോജ് റാം സാഹു
യുദ്ധസേവാ മെഡൽ
മേജർ ജനറൽ സന്ദീപ് സുദർശൻ ശർദ ബ്രിഗേഡിയർ രാകേഷ് നായർ ബ്രിഗേഡിയർ വിവേക് ഗോയൽ ബ്രിഗേഡിയർ സുർജീത് കുമാർ സിങ് ബ്രിഗേഡിയർ സോനേന്ദർ സിങ് ബ്രിഗേഡിയർ വിവേക് പുരി ബ്രിഗേഡിയർ മുദിത് മഹാജൻ സുബേദാർ വിനോദ് കുമാർ നായിബ് സുബേദാർ രത്നേശ്വർ ഘോഷ്
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ജെയ്‌ഷെ-മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.