ധാക്ക ;പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ധർ ഓഗസ്റ്റ് 23ന് ബംഗ്ലദേശ് സന്ദർശിക്കും.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാകുന്ന സാഹചര്യത്തിലാണ് ഉപപ്രധാനമന്ത്രിയുടെ ബംഗ്ലദേശ് സന്ദർശനം. ഈ വർഷം ഏപ്രിലിൽ ബംഗ്ലദേശ് സന്ദർശിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനു പിന്നാലെ തീരുമാനം മാറ്റുകയായിരുന്നു.സന്ദർശനത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഇടക്കാല സർക്കാരിന്റെ നേതാവ് മുഹമ്മദ് യൂനുസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പാക്കിസ്ഥാനും ബംഗ്ലദേശും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ മാസം, നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ടുകൾ ഉള്ളവർക്ക് വീസ രഹിത പ്രവേശനം നൽകാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ബംഗ്ലദേശ് ആഭ്യന്തര മന്ത്രി ജഹാംഗീർ ആലം ചൗധരിയും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറി അംന ബലോച്ച് ഏപ്രിലിൽ ധാക്കയിൽ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.