ഓസ്‌ലോ ;ഈ വർഷാദ്യം റഷ്യൻ ഹാക്കർമാർ നോർവേയിലെ ഒരു അണക്കെട്ടിന്റെ നിയന്ത്രണമേറ്റെടുത്ത് വെള്ളം തുറന്നുവിട്ടെന്ന് നോർവേയുടെ രഹസ്യാന്വേഷണ ഏജൻസി വെളിപ്പെടുത്തി.
ഏപ്രിൽ 7നു പടിഞ്ഞാറൻ നോർവേയിലെ ബ്രെമാൻഗറിലെ ഡാമിന്റെ പ്രവർത്തനസംവിധാനത്തിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ സെക്കൻഡിൽ 500 ലീറ്റർ എന്ന തോതിൽ 4 മണിക്കൂറോളമാണു വെളളം തുറന്നുവിട്ടത്.അധികൃതർ പിന്നീട് ഇതു കണ്ടെത്തി തടയുകയായിരുന്നു. സംഭവത്തിൽ ആളപായം ഉണ്ടായില്ല. റഷ്യൻ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം കഴിഞ്ഞ ഒരുവർഷത്തിനിടെ വർധിച്ചിട്ടുണ്ടെന്നും ഏജൻസി പറഞ്ഞു.
യുക്രെയ്നിനു പിന്തുണ നൽകുന്നതിന്റെ പേരിൽ യൂറോപ്യൻ അയൽരാജ്യങ്ങൾക്കെതിരെ റഷ്യ അട്ടിമറിനീക്കങ്ങൾ നടത്തുന്നുവെന്ന് ബ്രിട്ടിഷ് ഏജൻസികളും ആരോപിച്ചിരുന്നു. റഷ്യ പ്രതികരിച്ചിട്ടില്ല. ആക്ടിക് മേഖലയിൽ നോർവേ റഷ്യയുമായി അതിർത്തി പങ്കിടുന്നുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.