കാക്കനാട്: സീറോമലബാർസഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തികൊണ്ടും.
മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർസെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്‌ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ബഹു. ജെയിംസ് പട്ടേലിൽ അച്ചനെയും അദിലാബാദ് രൂപതാധ്യക്ഷനായി സി എം ഐbസന്യാസസമൂഹാംഗമായ ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെയും നിയമിച്ചുകൊണ്ടും കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചുകൊണ്ടും സീറോമലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ തട്ടിൽ പിതാവ് കല്‌പപുറപ്പെടുവിച്ചു.സീറോമലബാർ സഭാകേന്ദ്രത്തിൽ ആഗസ്‌റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമത്തെ മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെ ളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർണയതെത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.
സിനഡു തീരുമാനങ്ങൾക്ക് വത്തിക്കാൻ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ചുബിഷപ്പ് ഇതുസംബന്ധിച്ച കല്‌പനകൾ പുറപ്പെടുവിച്ചു. 2025 ആഗസ്റ്റ്‌റ്റ് 28നു സഭയുടെ ആസ്ഥാന കാര്യാലയത്തിൽ നടന്ന പൊതുസമ്മേമ്മേളനത്തിലാണ് സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചുബിഷപ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗ ഗിക പ്രഖ്യാപനം ഇന്ന്ന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു.നാലു പുതിയ അതിരൂപതകൾ
ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിൻസിൽ ബിജ്നോർ, ഗോരഖ്പൂർ രൂപരതകൾ സാമന്തരുപതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാർ കുര്യാക്കോസ് ഭരണികു വികുളങ്ങര പിതാവാണ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്.
അതിർത്തി രൂപതകളുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് സാഗർ, സാറ്റ്ന,ജഗൽപൂർ രൂപതകളാണ്. ഉജ്ജയിൻ രൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവാണ് പുതിയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ്. കല്ല്യാൺ കേന്ദ്രമാക്കിയുളള പ്രോവിൻസിൽ ഛാന്ദ, രാജ്കോട്ട് രൂപതകളാണ് ഉൾപ്പെട്ടിരിക്കുന്നത്. കല്ല്യാൺ രൂപതാമത്രാനായ മാർ തോമസ് ഇലവനാൽ 75 വയസ്സു പൂർത്തിയായതിനെത്തുടർന്നു രാജിസമർപ്പിച്ചതിനാൽ, നിലവിൽ സീറോമലബാർസഭയുടെ കൂരിയാമെത്രാനായ മാർ സബാസ്റ്റ്യൻ വാണിയയപുരയ്ക്കൽ പിതാവു കല്ല്യാൺ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിക്കപ്പെട്ടു.
ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷബാദിലെ മെത്രാൻ മാർ പ്രിൻസ് ആൻറണി പാണേണങ്ങാടൻ പിതാവാണ് പ്രോവിൻസിൻ്റെമെത്രാപ്പോലീത്ത. തമിഴ്നാട്ടിലെ ഹൊസൂർ രൂപത തൃശൂർ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജർ ആർച്ച്ബിഷപ് കല്പന നല്കിയിട്ടുണ്ട്.
അദിലാബാദ്, ബൽത്തങ്ങാടി രൂപതകളിൽ പുതിയമെത്രാന്മാർ ക്ലരീഷ്യൻ സന്യാസസമൂഹത്തിന്റെ ജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ പ്രൊ റേറ്ററായി സേവനംചെയ്യുന്ന ബഹു. ജെയിംസ് പട്ടേരിൽ അച്ചനെ ബൽത്തങ്ങാടി രൂപതയുടെ മെത്രാനായി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. ബൽത്തങ്ങാടി രൂപതാദ്ധ്യക്ഷനായിരുന്ന മാർ ലോറൻസ് മുക്കുഴി പിതാവു ആരോഗ്യകരണങ്ങളാൽ രാജിവച്ച ഒഴിവിലേക്കാണ് ബഹു. ജയിംസ് പട്ടേരിലച്ചൻ നിയമിതനായിരിക്കുന്നത്.
ഛാന്ദാ സി. എം. ഐ. മാർതോമാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്ന ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെ അദിലാബാദ് രൂപതയുടെ മെത്രാനായി സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവു ഷംഷാബാദ് രൂപതയുടെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ബഹു. ജോസഫ് തച്ചാപറമ്പത്തച്ചൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
12 രൂപതകളുടെ അതിർത്തി പുനഃക്രമീകരണം
2017 ഒക്ടോബർ 9 നു സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ സ്‌ഥാപനത്തോടെയാണ് സീറോമലബാർ സഭയ്ക്കു ഭാരതം മുഴുവനിലും അജപാലനാവകാശം ലഭിച്ചത്. അന്നുനിലവിൽ ഉണ്ടായിരുന്ന രൂപതകളിൽ ഉൾപ്പെടാത്ത എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് ഫാൻസിസ് മാർപാപ്പ് പുതിയ രൂപത സ്‌ഥാപിച്ചത്. 23 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണപ്രദേശങ്ങളിലും രണ്ടു ദ്വീപുകളിലുമായി വ്യാപിച്ചുകിടന്ന രൂപതയുടെ പ്രദേശങ്ങളിൽ ഫലപ്രദമായ അജപാലനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വേണ്ടി വിവിധ സിനഡുസമ്മേളനങ്ങളിൽ ചർച്ചചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഷംഷാബാദ് രൂപതയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മറ്റു പതിനൊന്നു രൂപതകളുടെ അതിർത്തി പുനർനിർണയിക്കുന്നതിനുള്ള സിനഡുതീരുമാനത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിക്കുകയുണ്ടായി.
അതിൻപ്രകാരം, അദിലാബാദ്, ബിജ്നോർ, ഛാന്ദ, ഗോരക്‌പൂർ, കല്യാൺ, ജഗ്ദൽപുർ, രാജ്കോട്ട്, സാഗർ, സാറ്റ്ന, ഷംഷാബാദ്, ഉജ്ജയിൻ, ഷംഷാബാദ് എന്നീ രൂപതകളുടെ അതിർത്തി തൻ്റെ കല്പ്പനവഴി മേജർ ആർച്ചുബിഷപ്പ് പുനർനിർണയിച്ചു.
ഫാ. ജെയിംസ് പട്ടേരിൽ സി. എം. എഫ്.ബൽത്തങ്ങാടി രൂപതയിൽ ബട്ടിയാൽ സെന്റ് മേരീസ് ഇടവക പട്ടേരിൽ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27നാണു ബഹു. ജെയിംസ് പട്ടേരിൽ അച്ചൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷൻ സന്യാസസമൂഹത്തിൽ ചേർന്നു
കുറവിലങ്ങാട് ക്ലാരറ്റ് ഭവനത്തിൽ സെമിനാരിപരിശീലനം ആരംഭിച്ചു. ബാഗ്ലൂരിൽ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1990 ഏപ്രിൽ 26 നു പൗരോഹിത്യം സ്വീകരിച്ചശേഷം ബൽത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളിൽ സേവനമനുഷ്‌ഠിച്ചു. ജർമനിയിലെഫ്രൈബുർഗ്ഗ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പാസ്റ്ററൽ തിയോളജിയിൽ ഉപരിപഠനം നടത്തി. ഇപ്പോൾ ക്ലരീഷ്യൻ സന്യാസ സമൂഹത്തിന്റെജർമനിയിലെ വുർസ്ബുർഗ്ഗ് പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ പ്രൊക്യുറേറ്ററായി സേവനംചെയ്യുന്ന അഅദ്ദേഹം വുർസ്ബുർഗ്ഗ് രൂപതയിലെ സീറോമലബാർ വിശ്വാസികളുടെ അജപാലനചു ചുമതലയും നിർവഹിക്കുന്നു.
മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പ്രാവവീണ്യമുള്ളവ്യക്തിയാണ് നിയുക്തമെത്രാൻ.ഫാ. ജോസഫ് തച്ചാപറമ്പത്ത് സി. എം. ഐ.ഇടുക്കി രൂപതയിലെ നാലുമുക്ക് നസ്രത്ത്വാലി ഇടവകയിൽ തച്ചാാപറമ്പത്ത് ലൂക്കോസ് ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24-നാറാണു ബഹു.ജോസഫ് തച്ചാപറമ്പത്ത് അച്ചൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സി. എം. ഐ. ഛാന്ദാ മാർതോമാ പ്രോവിൻസിൽചേർന്നു വൈദീകപരിശീലനം നം ആരംഭി ച്ചു.വാർധായിലെ ദർശന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു തത്വശാസ്ത്രവും ധർമാരാം
കോളേജിൽ നിന്നു ദൈവശാസ്ത്രവും പൂർത്തിയാക്കി. 1997 ജനുവരി 1 നു അഭിവന്ദ്യ മാർ വിജയാനന്ദ് നെടുംപുറം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാ രൂപതയിൽ ബാലാപൂർ, ചിൻചോളി, ദേവാപൂർ, ദുർഗാപൂർ എന്നീ ഇടവകകളിര ിൽ അജപാലനശുശ്രൂഷകൾ നിർവഹിച്ചു. ഛാന്ദാ സി. എം. ഐ.മാർതോമാ പ്രോവിൻസിൻ ൻ്റെ വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കംകുറിച്ചഅദ്ദേഹം സാമ്പത്തിക ചുമതലയുള്ള കൗൺസിലറായും ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.
അദിലാബാദ് രൂപതയതയുടെ ഫിനാൻസ് ഓഫീസറായി 2005 മുതൽ 2008 വരെയും, 2017 മുതൽ 2023 വരെയും ശുശ്രശ്രൂഷ നിർവഹിച്ചു.2023 മുതൽ ഛാന്ദാ മാർതോമാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനമ നുഷ്ഠിക്കുന്നു. ബി.എഡും, എം.എഡും പാസ്സായ അദ്ദേഹം രാജസ്ഥാൻ സൺറൈസ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുന്നു. മലയാളം, തെലുഗ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.