ടെഹ്റാന്: വര്‍ഷങ്ങളായി വലയ്ക്കുന്ന പണപ്പെരുപ്പത്തിനും കറന്‍സിയുടെ മൂല്യശോഷണത്തിനും പിന്നാലെ 'കടുംവെട്ട്' നടപടിയുമായി ഇറാന്. രാജ്യത്തിന്റെ കറന്‍സിയായ റിയാലില്‍നിന്ന് നാല് പൂജ്യം ഒഴിവാക്കാനാണ് ടെഹ്റാന്റെ തീരുമാനം.
റിയാലിന്റെ പുനര്‍മൂല്യനിര്‍ണയത്തിന് പാര്‍ലമെന്റിന്റെ സാമ്പത്തിക കമ്മിറ്റി അംഗികാരം നല്കി. ഇനി പാര്‍ലമെന്റിന്റെ അംഗീകാരവും തുടര്‍ന്ന് ഗാര്ഡിയന് കൗണ്‍സിലിന്റെ അനുമതിയും ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തിലാകും.പൂജ്യംവെട്ടിപ്പരുവപ്പെടുത്തിയ പുതിയ കറന്‍സി, റിയാല്‍ എന്ന് തന്നെ അറിയപ്പെടുമെന്നും ഇതിന്റെ ഒരു യൂണിറ്റ്, നിലവിലെ 10,000 റിയാലുകള്‍ക്ക് തുല്യമായിരിക്കുമെന്നും സാമ്പത്തിക കമ്മിറ്റി അധ്യക്ഷന്‍ ഷംസെദ്ദിന് ഹൊസ്സൈനി അറിയിച്ചു.പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിന് പിന്നാലെ നിത്യജീവിതത്തിലെ വ്യവഹാരങ്ങളില്‍നിന്ന് റിയാലിനെ ഇറാന്‍കാര്‍ ഒഴിവാക്കുകയും പകരം പത്ത് റിയാലിന് തുല്യമായ ഒരു ടോമനിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഒരു യുഎസ് ഡോളര്‍ ലഭിക്കാന്‍ 920,000 റിയാല്‍ നല്‍കണം. ഇതില്‍നിന്നുതന്നെ വ്യക്തമാണ്, എത്ര വലിയ മൂല്യശോഷണമാണ് റിയാല്‍ നേരിടുന്നതെന്ന്.
റിയാലിന്റെ വിലയിടിഞ്ഞതിന് പിന്നാലെ, ഇത് ഉപയോഗിച്ചുള്ള ക്രയവിക്രയങ്ങള്‍ക്കും അക്കൗണ്ടിങ് മേഖലയും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നാല് പൂജ്യങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ടെഹ്റാന് എത്തിച്ചേര്‍ന്നത്. മാത്രമല്ല, കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യംവെക്കുന്നുണ്ട്. ഇറാന് അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് ഇരയായതോടെ രാജ്യാന്തര ബാങ്കിങ് സംവിധാനങ്ങളില്‍നിന്ന് റിയാല്‍ പുറത്താകുന്നതും മൂല്യശോഷണത്തിലേക്ക് വഴുതിവീണതും.
എന്നാല്‍ ഡോളറിനെതിരായ വിനിമയ നിരക്കില്‍ വ്യത്യാസം വരാത്തതിനാല്‍ ഈ പൂജ്യംവെട്ടല് പരിഷ്കരണത്തിലൂടെ റിയാലിന് മൂല്യവര്ധനയുണ്ടാകില്ല. പകരം നിത്യജീവിതത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ലളിതമാകാനാണ് ഇത് സഹായിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പ് 2019-ല്‍ റിയാലിന്റെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും നിലവില്‍ വന്നിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.