കൊച്ചി: ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള കൗണ്‍സില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ റീഇമാജിന് കേരള 2025 (Reimagine Kerala 2025) വേറിട്ട ആശയങ്ങളാൽ വ്യത്യസ്തമായി.
ടൂറിസം, സുഗന്ധവ്യഞ്ജന സംസ്കരണം, മീഡിയ, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍, ഓട്ടോമോട്ടീവ്, വിമന്‍ ഇന്‍ ബിസിനസ് തുടങ്ങി സംസ്ഥാനത്തെ 20 ഓളം വ്യവസായ മേഖലകളില്‍ നടപ്പാക്കാവുന്ന വ്യത്യസ്തവും നൂതനവുമായ 40 ആശയങ്ങൾ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.വിവിധ മേഖലകളിൽ നിന്നുള്ള 20 പേർ രണ്ടുവീതം ആശയങ്ങള്‍ പങ്കുവച്ചപ്പോള്‍ അത് കേരളത്തിന്റെ വികസനോന്മുഖ വ്യവസായത്തിന്റെ അടയാളപ്പെടുത്തലായി മാറി.അതിവേഗത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയില്‍ എ.ഐ അധിഷ്ഠിത ടൂളുകള്‍ ഉള്‍പ്പെടുത്തേണ്ടതു മുതല്‍ വനിതകളുടെ തൊഴില്‍ മെച്ചപ്പെടുത്തലുകള്‍ വരെ പരിപാടിയിൽ ചര്‍ച്ചയായി.
ലാബ് ഗ്രോണ്‍ സുഗന്ധ വ്യഞ്ജനങ്ങള്‍, മലയാളത്തിന് വേണ്ടി മാത്രമുള്ള എ.ഐ മോഡലുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, വിദേശ നിക്ഷേപം എങ്ങനെ കേരളത്തിലേക്ക് ആകര്‍ഷിക്കാം, ഐ.ടി മേഖലയിലെ അടുത്ത ട്രെന്‍ഡ് എന്തായിരിക്കും തുടങ്ങിയ വിഷയങ്ങളും ചടങ്ങിനെ ശ്രദ്ധേയമാക്കി. ബിസിനസ് സാരഥികള്‍, സംരംഭകര്‍, ഫെസിലിറ്റേറ്റര്‍മാര്‍ തുടങ്ങി 100ഓളം പേര് ചടങ്ങില്‍ പങ്കെടുത്തു.
അവന്യു ഹോസ്പിറ്റാലിറ്റി എംഡി ഐസക് അലക്സാണ്ടര്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ജേക്കബ് നൈനാന്, മാതൃഭൂമി ഡയറക്ടര്‍(ഡിജിറ്റല്‍ ബിസിസ്) മയൂര ശ്രേയാംസ് കുമാർ, ബില്‍ടെക് ഡയറക്ടര്‍ നിതിന്‍രാജ്, മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, ഫെമി സെയ്ഫ് സഹസ്ഥാപക നൂറിന് ഐഷ, പോപ്പുലര്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് കെ. സാജു, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്ന മുത്തൂറ്റ്, സ്കൈ ഐസ്ക്രീം ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ്, കാര്‍ഡിയോതൊറാസിക് സര്ജന് ഡോ.വിനീത് എബ്രഹാം, ഇംപാക്ടീവ് പ്രസിഡന്റ് ജോസഫ് കോര, കൊച്ചി ബിനാലെ ഫൗണ്ടേഷന് സിഇഒ തോമസ് വര്‍ഗീസ്, ബിയോണ്ട് സെഡ് സിഇഒ മിയ സരോജിനി കൈനടി,
അജിലിറ്റി ലൊജിസ്റ്റിക്സ് പാര്‍ക്സ് സിഇഒ (ഏഷ്യ & ആഫ്രിക്ക) അജയ് ജെയിംസ്, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്മാന് ഫിറോസ് മീരാന്‍, നെയ്റ്റ് ഹോംസ് സിഇഒ ശിവന് സന്തോഷ്, നാട്ടിക ഗ്രൂപ്പ് ഡയറക്ടര്‍ ജോസഫ് കോടത്ത്, ഇന്റര്സീസ് എക്സ്പോര്‍ട്സ് ഹെഡ് വിജയ് കരിക്കാശേരി, ചോയ്സ് ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോസ്, കെസിപിഎംസി മാനേജിംഗ് ഡയറക്ടര്‍ ജോജോ ജോര്‍ജ് പൊട്ടംകുളം തുടർങ്ങിയവർ ആശയങ്ങൾ പങ്കുവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.