കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്ന സുരേഷിനും പി.സി.ജോർജിനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വപ്ന സുരേഷ്, പി.സി.ജോർജ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം.


കെ.ടി.ജലീലിന്റെ പരാതിയിലാണു കേസ്. തിരുവനന്തപുരം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മധുസൂദനാണ് റിപ്പോർട്ട് തയാറാക്കി ഡിജിപിക്ക് നൽകിയത്.

കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ആരോപണങ്ങൾക്കു പിന്നിൽ സ്വപ്നയും പി.സി.ജോർജും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.


വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളെക്കൊണ്ട് സമരങ്ങൾ നടത്തി കലാപമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്. ജലീലും സരിത നായരുമാണ് കേസിലെ പ്രധാന സാക്ഷികൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !