പാലാ; ഓൾകേരളാ ടൈൽസ് വർക്കേഴ്സ് യൂണിയൻ INTUC യുടെ പതിനെട്ടാമത് വാർഷികാഘോഷങ്ങൾ പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു,
ടൈൽസ് വർക്കേഴ്സ് നേരിടുന്ന തൊഴിൽ പ്രശ്നനങ്ങളും അസംഘടിത മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്ക്,പ്രത്യേകിച്ചും ടൈൽസ് വർക്ക് അനുബന്ധ പ്രവർത്തികൾ ചെയ്യുന്ന തൊഴിലാളികൾക്ക് സർക്കാർതലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സമ്മേളനം വിലയിരുത്തി.
തൊഴിലാളികളുടെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആയതുകൊണ്ട്തന്നെ തൊഴിലാളി ക്ഷേമ മേഖല വളരെ സുപ്രധാനവും നിർണ്ണായകവുമാണെന്ന് മുൻ ആഭ്യന്തര മന്ത്രിയും എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു.ആഗോളീകരണ കാലഘട്ടത്തിൽ തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള ആവശ്യങ്ങളോട് ദേശീയ സമ്പദ് വ്യവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് കേരളം എല്ലാ കാലത്തും പ്രതികരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യങ്ങളോട് ഒരു അവകാശാധിഷ്ഠിത സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് എംഎൽഎ മാനിസികാപ്പനും അഭിപ്രായപ്പെട്ടു..അഡ്വ.സന്തോഷ് മണർകാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു,എം എൽ എ മാണി സി കാപ്പൻ ക്ഷേമനിധി ഉദ്ഘാടനം ചെയ്തു.തോമസ് കല്ലാടൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ നഗര സഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി.സാബു എബ്രഹാം,പ്രൊഫ.സണ്ണി സഖറിയാസ്.ആനി ബിജോയ്,ലിസിക്കുട്ടി മാത്യു,തോമസ് ആർ വി ജോസ്,അഡ്വ.അനിൽ മാധവപ്പള്ളി.ടോണി തൈപ്പറമ്പിൽ,ജോയ് നെല്ലിക്കുന്നേൽ,തോമസ് കിഴക്കേക്കര,അഡ്വ. എ എസ് തോമസ്,സെബാസ്റ്റിയൻ പനയ്ക്കൽ,ജോയ് മഠത്തിൽ,മനോജ് വള്ളിചിറ,റോസമ്മ,രാധ ചാത്തൻകുളം,ബിജു കുഴിഞ്ഞാലി.ബെന്നി മുണ്ടുപാലം,മനോജ് പന്തത്തല,മധു കുഴമ്പിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.