എടപ്പാൾ: കേരള ടെമ്പിൾ വെൽഫെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, ഡോ. ശിവശങ്കറിന്റെ (MD, USA) സഹകരണത്തോടെ നിർമ്മിച്ച ദക്ഷിണാമൂർത്തി മണ്ഡപം (ഊട്ടുപുര) ശുക്രപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ സമർപ്പിക്കുന്നു. 2025 ഓഗസ്റ്റ് 22-ന് വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സമർപ്പണച്ചടങ്ങ്.
ഇതോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സത്രത്തിന് തുടക്കം കുറിക്കുകയും, ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഫൗണ്ടേഷൻ ഭാരവാഹികൾക്കൊപ്പം കേരളത്തിലെ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ, ഭാഗവത പണ്ഡിതൻ പ്രൊഫ. വൈദ്യലിംഗ ശർമ്മയുടെ അനുസ്മരണവും സംഘടിപ്പിക്കും. ഈ പുണ്യകർമ്മത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, ജീർണ്ണാവസ്ഥയിലുള്ള ക്ഷേത്രങ്ങളുടെ സംരക്ഷണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷേത്ര ജീവനക്കാരുടെ ക്ഷേമം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത ഒരു സർക്കാരിതര സംഘടനയാണ് കെ.ടി. വെൽഫെയർ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ എന്നും ,കൂടാതെ ക്ഷേത്രകലകളെയും അനുബന്ധ ആത്മീയ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതായി ഭാരവാഹികൾ പറഞ്ഞു .
കാലടി പടിഞ്ഞാറേടത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട് ,ദക്ഷിണ മൂർത്തി തന്ത്രി വേദപുരത്തു സത്യനാരായണൻ (Chaireman.kerala Temple welfare Developement foundation ),k സദാനന്ദൻ (MD,kerala Temple welfare foundation ), Drഅരുൺരാജ്, വേദപുരത്തു ശിവപ്രകാശ്,ഉണ്ണികൃഷ്ണൻ executive officer, കുട്ടികൃഷ്ണൻ നായർ, രാജേഷ്, മണികണ്ഠൻ എന്നിവർ വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.