കോട്ടയം;ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അനധികൃത- മദ്യം-മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി കോട്ടയം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ, കോട്ടയം നഗരത്തിൽ നടത്തിയ പട്രോളി ങ്ങിനിടെ ബാംഗ്ലൂരിൽ നിന്നും അന്തർ സംസ്ഥാന ബസ്സിൽ ബേക്കർ ജംഗ്ഷനിൽ എത്തിയ, ബാംഗ്ലൂർ സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 12gm കഞ്ചാവ് പിടികൂടി.
അന്തർ സംസ്ഥാന ബസ്സിൽ ബേക്കറി ജംഗ്ഷനിൽ വന്നിറങ്ങി ഓട്ടോയിൽ കയറി പോകാൻ തുടങ്ങുമ്പോഴാണ് ഇയാൾ അറസ്റ്റിൽ ആകുന്നത്.ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 12 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്നും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാനത്ത്, ബാംഗ്ലൂർ അർബൻ ജില്ലയിൽ, ഹെബ്ബാല വില്ലേജിൽ RT നഗറിൽ താമസ്സിക്കുന്ന കൃഷ്ണക്കുറുപ്പ് 29 വയസ്സ് എന്ന യുവാവ് അറസ്റ്റിലായി.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെന്റ് കർശന പരിശോധനകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈബ്രിഡ് കഞ്ചാവുമായി നഗരത്തിലെത്തിയ ബാംഗ്ലൂർ സ്വദേശി അറസ്റ്റിൽ ആകുന്നത്.
റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ, ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർ രജിത്ത് കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിപിഷ്, അമൽദേവ്, രാഹുൽ മനോഹർ, വിഷ്ണു വിനോദ്, ജിഷ്ണു ശിവൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ആശ ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനസ്, എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.