പാലാ: പാലാ കൊണ്ടാട്ടുകടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു.
ഇന്ന് മൂന്ന് മണിയോടെ കൊണ്ടാട്ട് കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളാണ് ഒഴുക്കിൽ പെട്ടത്.കടവിൽ അപ്പോൾ ജലജ എന്ന നാട്ടുകാരി മാത്രമാണുണ്ടായിരുന്നത്. അവർ ഉടനെ തന്നെ നിലവിളിച്ചോടി അയൽക്കാരെ കൂട്ടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഓടിക്കൂടിയ പ്രദേശ വാസികൾ പാലാ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ രക്ഷപെടുത്തുകയുമായിരുന്നു..
പേണ്ടാനത്തിൽ രാജ കനിയപ്പയുടെ മകൻ ഹിഷാം (16), കുളത്തും മട്ടിൽ സിദ്ധിക്ക് യാക്കൂബിന്റെ മകൻ സൽമാൻ സിദ്ദിഖ് (18) എന്നിവരാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. കയത്തിനു സമീപമുള്ള വള്ളിപ്പറമ്പിൽ പ്രാണരക്ഷാർത്ഥം പിടിച്ചു കിടന്ന വിദ്യാർത്ഥികളെ അതിസാഹസികമായാണ് ഉദ്യോഗസ്ഥർ കരയ്‌ക്കെത്തിച്ചത്.
പാലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ്, സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫിൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സുജിത്ത് ഫയർ ആൻഡ് റെസ്ക്യൂഓഫീസർ ശ്രീ എസ് സുജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (D) ഷൈജൻ ജോർജ്, നാട്ടുകാരായ ദേശീയ നീന്തൽ താരം കെവിൻ ജിനു, ദാസൻ കൊണ്ടാട്ട് എന്നിവർ ശക്തമായ ഒഴുക്കിനെ അവഗണിച്ച് വിദ്യാർത്ഥികൾ പിടിച്ചു കിടന്ന വള്ളിപ്പടർപ്പിന് സമീപം എത്തി ഈ സ്ഥലം 15 അടിതാഴ്ച ഉണ്ടായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം റോപ്പ് ഉപയോഗിച്ച് വിദ്യാർത്ഥികളെ കരയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ, സീനിയർ ഫയർ & ഓഫീസർ പി. സജു, എസ് മനോഹർ ഫയർ & ഓഫീസർമാരായ പ്രശാന്ത് കുമാർ. K, രാഹുൽ.V, വിനീത് U, ഹോം ഗാർഡ് പ്രശാന്ത് മോഹൻ, മോനെ കെ ജി എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.