അച്ഛനെയും അമ്മയെയും അടിച്ചു ഗുരുതര പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ,മകൻ ലഹരിക്കടിമയെന്ന് മാതാപിതാക്കൾ

വലിയതുറ: ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും അടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചതായി പരാതി.

മകൻ നിരന്തരം ആക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ വലിയതുറ പോലീസില്‍ പരാതി നൽകി. സംഭവത്തിൽ വലിയതുറ വേപ്പിന്‍മൂട് കര്‍മ്മമല മാതാ കുരിശടിക്ക് സമീപം ജഗനെ(26) പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു മദ്യലഹരിയിലായിരുന്ന ജഗന്‍ അമ്പത്തിയാറുകാരനായ അച്ഛനെയും 51 കാരിയായ അമ്മയെയും ക്രൂരമായി മര്‍ദിച്ചത്. മുഖത്തടിച്ചും വയറ്റില്‍ ചവിട്ടിയുമാണ് അച്ഛനെ ആക്രമിച്ചത്. ഇതുകണ്ട് തടയാനെത്തിയ അമ്മയെയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.

കാപ്പാകേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ജഗനെതിരെ നിരവധി മോഷണക്കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !