പുണെ; പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു സ്വയം പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ കഴിവിന്റെ പ്രഖ്യാപനമായിരുന്നുവെന്ന് ഡിആർഡിഒ ചെയർമാൻ സമീർ കാമത്ത്.
സൈനികരുടെ ധൈര്യത്തെ മാത്രമല്ല, അവരെ പിന്തുണച്ച സാങ്കേതിക ശക്തിയെയും കാമത്ത് എടുത്തുപറഞ്ഞു. പുണെയിൽ നടന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ഓപ്പറേഷൻ സിന്ദൂർ ഒരു ദൗത്യം എന്നതിലുപരി സ്വാശ്രയത്വം, തന്ത്രപരമായ ദീർഘവീക്ഷണം, തദ്ദേശീയ സാങ്കേതിക ശക്തി എന്നിവയിലൂടെ തലയുയർത്തി നിൽക്കാനുള്ള രാജ്യത്തിന്റെ കഴിവിന്റെ പ്രഖ്യാപനമായിരുന്നു.തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തികൾ സംരക്ഷിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും ഇതിലൂടെ തെളിയിച്ചു. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ക്രൂയിസ് മിസൈലായ ബ്രഹ്മോസ് പാക്കിസ്ഥാനിലെ നിരവധി ലക്ഷ്യങ്ങളാണ് തകർത്തത്. സുഖോയ്-30എംകെ1 പ്ലാറ്റ്‌ഫോമിൽ നിന്നാണ് പ്രധാനമായും ബ്രഹ്മോസ് വിക്ഷേപിച്ചത്. വ്യോമപ്രതിരോധ സംവിധാനമായ ആകാശ്, ആന്റി-ഡ്രോൺ സംവിധാനമായ ഡി-4, എംആർ–എസ്എഎം എന്നിവയും രാജ്യം ഓപ്പറേഷൻ സിന്ദൂറിനിടെ ഉപയോഗിച്ചു.’’ – കാമത്ത് പറഞ്ഞു.ഇന്ത്യൻ വ്യോമസേന രൂപകൽപ്പന ചെയ്ത ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ ഭാഗമാണ് ആകാശീർ സംവിധാനം.
ഓപ്പറേഷൻ സിന്ദൂറിനിടെ വ്യോമ പ്രതിരോധസംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇതെന്നും ഡിആർഡിഒ ചെയർമാൻ പറഞ്ഞു. എല്ലാ സെൻസറുകളെയും ആയുധങ്ങളെയും നെറ്റ്‌വർക്ക് ചെയ്യുന്നതും വരാനിരിക്കുന്ന ഭീഷണികളെ അടിസ്ഥാനമാക്കി ഏത് ആയുധമാണ് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമെന്ന് തീരുമാനമെടുക്കാൻ അനുവദിക്കുന്നതുമായ ഒരു നിർമിതബുദ്ധി അധിഷ്ഠിത സംവിധാനമാണ് ആകാശീർ എന്നും കാമത്ത് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.