പാലാ ;കടനാട് പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന് ബി ജെ പി. രാഹുൽ ഗാഡി കർണാടകയിൽ നിന്നും കേരളത്തിൽ വന്ന് ഈ വോട്ടുകൾ മുഴുവൻ കണ്ടെത്തി ഇത് കോൺഗ്രസിൻ്റെ കള്ളവോട്ടാണോ അതോ ഘടകകക്ഷിയായ സി.പി.എം ൻ്റെ കള്ളവോട്ടുകളാണോ എന്ന് ജനത്തോട് പറയണമെന്നും ബി ജെ പി.
ഭരണങ്ങാനം പഞ്ചായത്തിലുള്ളവർക്ക് ഏങ്ങനെ കടനാട് പഞ്ചായത്തിലും വോട്ടുകൾ വന്നു എന്ന് മറുപടിപറയേണ്ടത് ഇവിടുത്തെ ഇടത് വലത് പാർട്ടികൾ ആണെന്നും. സ്വന്തം കണ്ണിലെ കരട് എടുക്കുവാൻ ഈ പാർട്ടികൾ തയ്യാറാവണമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.കള്ളവോട്ടുകൾ അടിയന്തരമായി നീക്കം ചെയ്യാൻ തയ്യാറാവണമെന്നും ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കടനാട് പഞ്ചായത്തിലും ഒരേവീട്ടിൽ പലകുടുംബങ്ങളാണ് താമസിക്കുന്നത് എന്ന് കരട് വോട്ടർ പട്ടികയിലൂടെ വ്യക്തമായി എന്ന് ബി ജെ പി കടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ജെയ്സൺ അറയ്‌ക്കേമഠം,ബേബി വെള്ളിലക്കാട്ട് തുടങ്ങിയ നേതാക്കൾ പറഞ്ഞു.
കള്ളവോട്ടുകൾ ചേർത്ത് ശരിയായ ജനാധിപത്യത്തെ നശിപ്പിക്കുന്ന ഇടതുവലതു പാർട്ടികൾ ഇത്തരം ശ്രമങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് കടനാട് പഞ്ചായത്ത് ബി ജെ പി നീങ്ങുമെന്ന് ജനറൽ സെക്രട്ടറി റെജിനാരായണൻ, സെക്രട്ടറിമാരായ സാജൻ കടനാട്, മധുഎളബ്രക്കോടം എന്നിവർ പറഞ്ഞു.ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻറ് ജോഷി അഗസ്റ്റിൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.