പാലാ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയില്‍ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 25 മുതല്‍ സെപ്തംബര്‍ എട്ടുവരെ മരിയന്‍ കണ്‍വന്‍ഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കും.
തിരുനാളിനു ഒരുക്കമായി 25 മുതല്‍ 29 വരെ മരിയന്‍ കണ്വന്ഷന് ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്വന്ഷന് നടക്കുന്നത്. ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ കണ്വന്ഷന് നയിക്കും.30 ന് വൈകുന്നേരം നാലിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പും തിരുനാള്‍ കൊടിയേറ്റും നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠയും ഉണ്ടായിരിക്കും.
വികാരി ഫാ. ജോസഫ് തടത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.30 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ തിരുനാളിന് എല്ലാദിവസവും പുലര്‍ചെ 4.30 മുതല്‍ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, ഏഴ്, 9.30, വൈകുന്നരം നാല്, ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും വൈകുന്നേരം 5.45ന ജപമാല പ്രദഷിണവും ഉണ്ടായിരിക്കും.
സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് പുലര്‍ചെ 4.30 നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, ഏഴ്, 9.30,12.30നും വിശുദ്ധ കുര്‍ബാനയും സന്ദേശവും നൊവേനയും ഉണ്ടായിരിക്കും.ഉച്ചകഴിഞ്ഞ് 3.45ന് പ്രസുദേന്തി വാഴ്ച, നാലിന് തിരുനാള്‍ റാസയും നൊവേനയും നടത്തപ്പെടും.
റവ.ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. മാത്യു കണിയാംപടിക്കല്, ഫാ. മാത്യു തെരുവന്‍കുന്നേല്‍, ഫാ. ആന്റണി വില്ലന്താനത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ടൗണ്‍ ചുറ്റിയുള്ള തിരുനാള്‍ പ്രദഷിണവും ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ.ജോസഫ് ആലഞ്ചേരി, സഹവികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ.ആന്റണി നങ്ങാപറമ്പില്‍ തുടങ്ങിയവര്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്കും, കൈക്കാരന്മാരായ ജോര്‍ജുകുട്ടി ഞാവള്ളില്‍, ബേബി ചക്കാലയ്ക്കല്‍, ടെന്‍സന്‍ വലിയകാപ്പില്‍, സാബു തേനംമാക്കല്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.