മലപ്പുറം ;വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പേരും ഫോട്ടോയും ഉൾപ്പെടുത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിയും എംഎൽഎയും.
ഉദ്ഘാടകനായ കായിക മന്ത്രി വി.അബ്ദുറഹിമാനും അധ്യക്ഷനായിരുന്ന പൊന്നാനി എംഎൽഎ. പി. നന്ദകുമാറുമാണ് സംഘാടകർക്കെതിരെ വിമർശനം ഉന്നയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിവാദം.
പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ സ്ഥാപിച്ച ബോർഡുകളിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേരോ ഫോട്ടോയോ പൊതുവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചുള്ള പരാമർശങ്ങളോ ഉണ്ടായിരുന്നില്ല. സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളെ അവഗണിക്കുന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.
ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ സംഘാടകർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ശിവൻകുട്ടിയുടെ ഫോട്ടോ സംഘാടകർ ബാനറിൽ ഒട്ടിച്ചുവച്ചാണ് പരിപാടി തുടർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.