ന്യൂഡൽഹി : ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യാ സഖ്യം ഇന്നും പാർലമെന്റിൽ പ്രതിഷേധിക്കും. വർഷകാല സമ്മേളനത്തിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് രാവിലെ പാർലമെന്റിലെ മകർ ദ്വാറിന് മുന്നിലായിരിക്കും പ്രതിഷേധം നടത്തുക.
അതേസമയം വോട്ടർ പട്ടിക പരിഷ്കരണത്തിൽ സഭ ഇന്ന് വീണ്ടും പ്രക്ഷുബ്ധമാകാനാണ് സാധ്യത. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം ലോക്‌സഭയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയിരുന്നു.
അതേസമയം ഇന്ന് രാവിലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നിവയിൽ വിജയം കുറിച്ച മോദിക്ക് വൻവരവേൽപ്പാണ് പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗങ്ങൾ ലഭിച്ചത്.
അതിനിടെ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ 2022ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമത്തിലെ ഭേദഗതികൾ ഇന്ന് സഭയിൽ അവതരിപ്പിച്ചേക്കും. 2025 ലെ ദേശീയ കായിക ഭരണ ബില്ലും ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.