മുംബൈ : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ പശുവിന്റെ പ്രതിമ ഉള്ളിലേക്കു പ്രവേശിപ്പിച്ചവർ യഥാർഥ പശുവിനെക്കൂടി അകത്തേക്കു കടത്താൻ തയാറാകണമായിരുന്നെന്നും അതിന് ഇനിയും വൈകിയാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പശുക്കളുമായി പാർലമെന്റിലെത്തുമെന്നും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
‘പുതിയ കെട്ടിടത്തിന് അനുഗ്രഹം ചൊരിയാൻ ഉദ്ഘാടനസമയത്തു യഥാർഥ പശുവിനെ തന്നെ പാർലമെന്റിലേക്കു കൊണ്ടുപോകാൻ ഭരണാധികാരികൾ തയാറാകണമായിരുന്നു. രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെയെങ്കിലും പരിപാലിക്കാൻ ശേഷിയുള്ള പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കണം. 100 പശുക്കളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നവർക്കു വർഷാവസാനം 2 ലക്ഷം രൂപ പാരിതോഷികമായി നൽകണം. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൊസങ്കബാദ് എംപി ദർശൻ സിങ് ചൗധരിയുടെ നീക്കം പ്രശംസാർഹമാണ്. പശുവിനെ സംരക്ഷിക്കുന്നവരെ മാത്രമേ തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കാവു. ഇപ്പോഴത്തെ ബിജെപി ഭരണകൂടം തങ്ങളെ പൂർണമായും തൃപ്തരാക്കിയിട്ടില്ല. രാജ്യത്തെ മുഴുവൻ അറവുശാലകളും ഉടൻ അടച്ചുപൂട്ടാൻ സർക്കാർ മുൻകൈയെടുക്കണം. പശുക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ പ്രത്യേക ചട്ടം രൂപീകരിക്കണം’– ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.