പാലാ;ഒരു നാടിന്റെ വികാരവും കൂട്ടായ്‌മയുടെ ചിത്രവുമായ ജനകീയൻ വിടവാങ്ങുന്നു.കോട്ടയത്തെയും ഇടുക്കിയെയും ബന്ധിപ്പിച്ചിരുന്ന 17 വർഷങ്ങളായി നീലൂർ മറ്റത്തിപ്പാറ റൂട്ടിലൂടെ നൂറുകണക്കിന് ജനങ്ങളെയും വഹിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ജനകീയൻ എന്ന ജനങ്ങളുടെ ബസാണ് കടനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ചതിയിൽ ഓട്ടം അവസാനിപ്പിക്കുന്നത്.
നൂറുകണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന മാനത്തൂർ മുതൽ മറ്റത്തിപ്പാറ നീലൂർ റൂട്ടിൽ ഗതാഗത സൗകര്യം ഇല്ലാതിരുന്നതിനെ തുടർന്ന് പതിനേഴു വർഷങ്ങൾക്ക് മുൻപാണ് എഴുപത്തിരണ്ടു പേർ ചേർന്ന് ഗതാഗത പ്രശനം പരിഹരിക്കുന്നതിന് ജനകീയൻ എന്ന ജനങ്ങളുടെ ബസ് പുറത്തിറക്കുന്നത് ദിവസേന കുട്ടികളും സ്ത്രീകളും പ്രായമായവരും ജോലിക്കാരും നീലൂരിലേക്കോ തൊടുപുഴയിലേക്കോ പോകുന്നതിനും വരുന്നതിനും ജനകീയനെയാണ് ആശ്രയിച്ചിരുന്നത്,ദിവസേന ആറായിരം ഏഴായിരം രൂപ കളക്ഷനും ലഭിച്ചിരുന്ന ജനങ്ങളുടെ ജനകീയൻറെ സുഗമസഞ്ചാരം ഉറപ്പ് വരുത്തുന്നതിന് ലഭിച്ചിരുന്ന കളക്ഷൻ തുക കാലങ്ങളായി നിക്ഷേപിച്ചിരുന്നത് കടനാട് സർവ്വീസ് സഹകരണ ബാങ്കിലാണ്.
എന്നാൽ നിക്ഷേപിച്ച പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെ ജനകീയന്റെ ടെസ്റ്റിംഗ് വർക്കിനുള്ള പണം എവിടുന്ന് ലഭിക്കും എന്ന ചോദ്യമാണ് ബാക്കി,കടനാട് സർവ്വീസ് സഹകരണ ബാങ്കിലെ നൂറുകണക്കിന് നിക്ഷേപകർക്കൊപ്പം ചതിയിൽ പെട്ടിരിക്കുന്നത് ജനകീയൻ ബസും നീലൂർ മാറ്റത്തിപ്പാറ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുമാണ്,
ഓട്ടം അവസാനിപ്പിച്ചിരിക്കുന്ന ജനകീയൻ ബസിന് പകരമായി ജനങ്ങൾ ടാക്സി സ്വകാര്യ വാഹനങ്ങളെയുമാണ് ഇപ്പോൾ ആശ്രയിക്കുന്നത്.ഇത് എത്രകാലം തുടരാൻ ആകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്..
നിലവിൽ കടനാട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് കിട്ടാനുള്ള പണം അടിയന്തിരമായി തിരികെ നൽകി ജനകീയനെ പുറത്തിറക്കണമെന്നാണ് ജനങളുടെ ആവശ്യം,അല്ലാത്ത പക്ഷം ഉചിതമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ജനങ്ങൾ പറയുന്നു..







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.