ആലപ്പുഴ; വനിതകൾ സിനിമ മേഖലയിലെ ഭാരവാഹികളായി വരട്ടെയെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
ശ്വേത മേനോൻ വിജയിക്കുന്ന സാഹചര്യമുണ്ടെങ്കിൽ സമർഥയായ ഭാരവാഹിയായി മാറും. സംസ്ഥാനത്തെ സ്ത്രീകൾക്കു ധൈര്യം പകരാൻ കഴിയുന്ന വ്യക്തിയാണ് ശ്വേത മേനോൻ എന്നും സജി ചെറിയാൻ പറഞ്ഞു.പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചാൽ പോരാ.താരസംഘടനയായ അമ്മയിൽ സ്ത്രീകൾ ആദ്യമായാണ് ഇത്രയും മത്സരത്തിലേക്കു വരുന്നത് എന്നതിനാൽ പ്രാധാന്യം നൽകണമെന്നാണു തന്റെ അഭിപ്രായം. സിനിമ നയം മൂന്നു മാസത്തിനകം പുറത്തുവരുമെന്നും അതോടെ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.അമ്മ സംഘടനയ്ക്ക് അകത്തുള്ള പ്രശ്നം അവർ തന്നെ ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. ശ്വേതാ മേനോന് എതിരായ കേസ് നിലനിൽക്കില്ല. അങ്ങനെയുള്ള കുറ്റം അവർ ചെയ്തിട്ടില്ല. അവർ മത്സരിക്കാൻ നോമിനേഷൻ നൽകിയത് ഇഷ്ടമില്ലാത്തവർ അവരെ ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതാവാമിതെന്നും സജി ചെറിയാൻ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.