ചങ്ങരംകുളം : വിദ്യാഭ്യാസ മേഖലയിലെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി "അധ്യാപനം: ഇന്നലെ, ഇന്ന്, നാളെ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ച് ശ്രദ്ധേയമാവുകയാണ് സംസ്കൃതി സ്കൂൾ. ഓഗസ്റ്റ് 23-ന് നടക്കുന്ന ഈ പരിപാടിയിൽ, സ്കൂളിന്റെ സമീപത്തുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും അദ്ധ്യാപക വിദ്യാർത്ഥികളുമടക്കം 24 പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് എജ്യുക്കേഷണൽ റിസേർച്ചിന്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഡോ. വി.സി. ബിനോജ് മുഖ്യപ്രഭാഷണം നടത്തും. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനൊപ്പം, മികച്ച പ്രബന്ധങ്ങൾക്ക് 'ബെസ്റ്റ് പേപ്പർ അവാർഡും' സമ്മാനിക്കും.
സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച, പരമ്പരാഗതവും ആധുനികവുമായ അദ്ധ്യാപന രീതികളെ സംയോജിപ്പിക്കുക, വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും വൈകാരിക പിന്തുണയും തുടങ്ങി ഇരുപത്തി നാലോളം വിഷയങ്ങളിലാണ് സെമിനാറിൽ പ്രധാന പ്രബന്ധങ്ങൾ ആയി അവതരിപ്പിക്കുന്നത് . അബ്സ്ട്രാക്ട് സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 16, 2025 നായിരുന്നു , പൂർണ്ണ പ്രബന്ധം സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 23, 2025 ആണ് .
സെമിനാറിന്റെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ അജീഷ് ജോസഫ്, കോർഡിനേറ്റർ എൽവിൻ സി. ഇസഡ്, അധ്യാപികയായ അലീന സിനേഷ് എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.