ചെമ്മലമറ്റം : സർക്കാരിന്റെ തലതിരിഞ്ഞ നിയമന നടപടികൾക്ക് എതിരേ ചെമ്മലമറ്റത്ത് വേറിട്ട പ്രതിഷേധം. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ അധ്യാപകരാണ് കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി പിന്നോട്ട് നടന്നാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത് .
സ്കൂളിലെ അമ്പതോളം അധ്യാപകരും അനധ്യാപകരും പ്രതിഷേധ സമരമായ പിന്നോട്ട് നടത്തത്തിൽ അണിചേർന്നു. ഭിന്നശേഷി ഉത്തരവിന്റെ മറവിൽ അധ്യാപക അനധ്യാപക നിയമനങ്ങൾ വർഷങ്ങളായി തടസപ്പെടുത്തുന്ന സർക്കാരിന്റെ തലതിരിഞ്ഞ വിദ്യാഭ്യാസ നയത്തിനെതിരെയാണ് -ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ അധ്യാപക അനധ്യാപകർ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസിനോടപ്പം പിന്നോട്ട് നടന്ന് പ്രതിഷേധിച്ചത്.
കോടതി ഉത്തരവിന്റെ മറവിൽ ഒരു പ്രത്യക മതവിഭാഗത്തിന്റെ സ്കുളുകളിലെ നിയമനങ്ങൾ മാത്രം അംഗീകരിക്കാൻ സർക്കാർ ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ചാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്.സർക്കാരിന്റെ ഈ വിധി സമാനമായ മറ്റു സ്കൂളുകൾക്കും ബാധകമാണ് എന്ന് സുപ്രിം കോടതി വിധി ഉണ്ടായിട്ടും സർക്കാർ അത് കണ്ടില്ലന്ന് നടിക്കുകയാണ്. 23-ശനിയാഴ്ച കോട്ടയത്ത് നടത്തുന്ന വമ്പിച്ച പ്രതിഷേധ റാലിക്കും ധർണ്ണക്കും മുന്നോടിയായിട്ടാണ് അധ്യാപകരും അനധ്യാപകരുംവേറിട്ട സമര പരിപാടി നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.