ബാംഗ്ലൂർ : ബെംഗളൂരുവിൽ നടന്ന E4M ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡ്സ് സൗത്തിൽ 'ഏജൻസി ഓഫ് ദി ഇയർ 2025' കരസ്ഥമാക്കി മൈത്രി അഡ്വെർടൈസിങ് വർക്സ്. 5 സ്വർണ്ണവും 8 വെള്ളിയും 4 വെങ്കലവും ഉൾപ്പടെ 17 അവാർഡുകളാണ് മൈത്രി നേടിയത്. ബി.ജി.എം.ഐ., വിപ്രോ ബ്രാഹ്മിൻസ്, മാതൃഭൂമി, മൈജി, മുത്തൂറ്റ് ഫിനാൻസ്, ഏഷ്യാനെറ്റ്, മുക്താ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നീ ബ്രാൻഡുകളുടെ കാമ്പയിനുകളിലൂടെയാണ് മൈത്രി പുരസ്‌കാരങ്ങൾ നേടിയത്. ഇതോടെ തുടർച്ചയായി നാല് തവണ ഏജൻസി ഓഫ് ദി ഇയർ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏജൻസിയായി മൈത്രി മാറി.
ഈ നേട്ടം മൈത്രിയുടെ മാത്രമല്ല, ഞങ്ങളുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരുടെ കൂടി നേട്ടമാണെന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷം മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.
ഈ ആശയങ്ങൾ അവാർഡുകൾ നേടുന്നതിനൊപ്പം ക്ലയന്റുകളുടെ പ്രൊഡക്ടുകൾ സെൽ ചെയ്യുന്നതിനും സഹായിക്കുന്നുവെന്നത് സന്തോഷമുണ്ടാകുന്ന കാര്യമാണെന്ന് ചെയർമാൻ സി. മുത്തു ചൂണ്ടിക്കാട്ടി.
'വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു ക്രിയേറ്റിവ് ടീം ആണ് ഞങ്ങളുടേത്. അതുകൊണ്ട് വേറിട്ടുനിൽക്കുന്ന ആശയങ്ങളും ഉണ്ടാകുന്നു. ഞങ്ങളുടെ ബ്രാൻഡുകളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ഇത്തരം ആശയങ്ങൾക്ക് അവാർഡുകൾ കൂടി ലഭിക്കുമ്പോൾ ഇരട്ടി മധുരം.' എന്ന് സീനിയർ ഗ്രൂപ്പ് ഐഡിയേഷൻ ഹെഡ് അജിത് കുമാർ ആർ. പറഞ്ഞു.
ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ആരംഭിച്ച മൈത്രിക്ക് ഇന്ന് ദക്ഷിണേന്ത്യയിലുടനീളം സാന്നിധ്യമുണ്ട്. അതുപോലെ മാലിദ്വീപിലും സീഷെൽസിലും ഓഫിസുകളുണ്ട്. സമീപ വർഷങ്ങളിൽ അവാർഡ് ഷോകളിൽ തുടർച്ചയായി തിളക്കമാർന്ന പ്രകടനമാണ് മൈത്രി കാഴ്ചവെയ്ക്കുന്നത്.
E4M ഐ.എം.എ. സൗത്തിൽ മൈത്രി നേടിയ അവാർഡുകൾ:
ഹൗ ബി.ജി.എം.ഐ. മെയ്ഡ് എ സ്കാം ആഡ് ടു എക്സ്പോസ് സ്കാം: ടാലന്റ്/ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, ബ്രാൻഡഡ് കൊണ്ടെന്റ്, ബെസ്റ്റ് യൂസ് ഓഫ് ഡിജിറ്റൽ മാർക്കറ്റിംഗ്/സോഷ്യൽ മീഡിയ എന്നീ വിഭാഗങ്ങളിലായി 3 വെള്ളിയും 1 വെങ്കലവും നേടി.
വെജിറ്റേറിയൻ മന്ത് 2.0, ബ്രാഹ്മിൻസ്: ഡിജിറ്റൽ മാർക്കറ്റിംഗ്/സോഷ്യൽ മീഡിയ, ടാലന്റ്/ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് (എഫ്.എം.സി.ജി.) എന്നീ വിഭാഗങ്ങളിലായി 1 സ്വർണ്ണവും 1 വെള്ളിയും.
ദി സൂയിസൈഡ് നോട്ട് ദാറ്റ് സേവ്ഡ് 50+ ലൈഫ്സ്, മുക്ത ചാരിറ്റബിൾ ഫൗണ്ടേഷൻ: ഒക്കേഷൻ/ഫെസ്റ്റിവ് ബേസ്ഡ് ഓർ സീസണൽ മാർക്കറ്റിങ് (സോഷ്യൽ ഇമ്പാക്ട്), ബെസ്റ്റ് യൂസ് ഓഫ് പ്രിന്റ് (ഹെൽത്ത്കെയർ ആൻഡ് സോഷ്യൽ ഇമ്പാക്ട്) എന്നീ വിഭാഗങ്ങളിൽ 1 സ്വർണ്ണവും 2 വെള്ളിയും
മൈജി സ്മാർട്ട് സ്റ്റാർട്ട്: ഒക്കേഷൻ/ഫെസ്റ്റിവ് ബേസ്ഡ് ഓർ സീസണൽ മാർക്കറ്റിങ് (സോഷ്യൽ ഇമ്പാക്ട്) എന്ന വിഭാഗത്തിൽ ഒരു വെള്ളി.
മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് 2025: ബ്രാൻഡഡ് കണ്ടെന്റ് വിഭാഗത്തിൽ ഒരു വെങ്കലം.
ഹൗ ബി.ജി.എം.ഐ. വോൺ ബാക്ക് മലയാളി പ്ലേയേഴ്സ്: ബ്രാൻഡഡ് കണ്ടെന്റ് (സോഷ്യൽ ഇമ്പാക്ട്) വിഭാഗത്തിൽ 1 സ്വർണ്ണം .
കപ്പ കൾച്ചർ 2025: ഓമ്‌നി ചാനൽ മാർക്കറ്റിംഗിന്റെ മികച്ച ഉപയോഗത്തിന് 1 സ്വർണ്ണം.
ലെറ്റ് യുവർ ലൈഫ് ഷൈൻ, മുത്തൂറ്റ് ഫിനാൻസ്: ഡിജിറ്റൽ മാർക്കറ്റിംഗ്/സോഷ്യൽ മീഡിയയുടെ (ഫിനാൻഷ്യൽ സെക്ടർ) മികച്ച ഉപയോഗത്തിന് 1 സ്വർണ്ണം
വില്ല്യാന്റൈൻസ് ഡേ, ഏഷ്യാനെറ്റ്: ഡിജിറ്റൽ മാർക്കറ്റിംഗ്/സോഷ്യൽ മീഡിയ (മീഡിയ) മികച്ച ഉപയോഗത്തിന് 1 വെങ്കലം.
ഫോൺ വേണ്ട, മൈജി: കസ്റ്റമർ റിലേഷൻഷിപ്പ് മാർക്കറ്റിംങ് - കസ്റ്റമർ എക്സ്പീരിയൻസ് (സോഷ്യൽ ഇമ്പാക്ട്) വിഭാഗത്തിൽ 1 വെള്ളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.