ദുബായ്: യാത്രക്കാർക്ക് പുതിയ നിയമങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻ. 2025 ഒക്‌ടോബർ ഒന്ന് മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. എന്നാൽ, പ്രത്യേക നിബന്ധനകളോടെ യാത്രക്കാർക്ക് എമിറേറ്റ്‌സ് വിമാനത്തിൽ പവർ ബാങ്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്.
വിമാനത്തിനുള്ളിൽ വച്ച് ഒരിക്കലും പവർ ബാങ്ക് ഉപയോഗിക്കാൻ അനുവദിക്കുന്നതല്ല. മാത്രമല്ല, വിമാനത്തിനുള്ളിൽ വച്ച് പവർ ബാങ്കിൽ നിന്ന് ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പാടില്ല. വിമാനത്തിൽ നിന്ന് പവർ ബാങ്ക് ചാർജ് ചെയ്യാനും പാടുള്ളതല്ല.
100 വാട്ടവേഴ്‌സിന് താഴെയുള്ള പവർ ബാങ്കുകൾ മാത്രമാണ് യാത്രക്കാർക്ക് കൈവശം വയ്‌ക്കാവുന്നത്. സീറ്റ് പോക്കറ്റിലോ നിങ്ങളുടെ മുന്നിലുള്ള സീറ്റ് ബാഗിലോ മാത്രമേ വയ്‌ക്കാൻ പാടുള്ളു. ചെക്ക്‌ഡ് ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല. സീറ്റിന് മുകളിലുള്ള ഓവർഹെഡ് സ്റ്റൗജ് ബിന്നിൽ വയ്‌ക്കാൻ പാടില്ല.
സമഗ്രമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് എയർലൈൻ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. സമീപ വർഷങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്. ഇത് വിമാനങ്ങളിൽ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
പവർ ബാങ്കുകൾ പ്രധാനമായും ലിഥിയം - അയൺ അല്ലെങ്കിൽ ലിഥിയം - പോളിമർ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും യാത്രകൾക്കിടെ ഇലക്‌ട്രിക് ഉപകരണങ്ങൾ റീച്ചാർജ് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവ അമിതമായി ചൂടാകുകയോ കേടാകുകയോ ചെയ്‌താൽ ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് നയിക്കാം. വിഷവാതകങ്ങൾ പരക്കുക, തീപിടിത്തം, സ്‌ഫോടനം എന്നിവയും ഉണ്ടായേക്കാം. അതിനാലാണ് എമിറേറ്റ്‌സ് എയർലൈൻസ് ഈ പുതിയ സുരക്ഷാ മുന്നൊരുക്കം എടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.