കോട്ടയം;2022 മുതൽ ആരംഭിച്ച റഷ്യ യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി വിചാരിച്ചാൽ സാധിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി മാസങ്ങൾക്ക് മുൻപ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പുറത്തു വരുന്നത് യുദ്ധം അവസാനിക്കാൻ പോകുന്നു എന്ന തരത്തിലുള്ള ആശാവഹമായ കാര്യമാണ്,
മുൻപ് സെലൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും കൂടിക്കാഴ്ച്ച നടത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അമേരിക്കയുമായി ഏറെ അടുത്തുനിന്നിരുന്ന യുക്രെയിൻ പ്രധിരോധ മേഖലയിലടക്കം അമേരിക്കയുടെ സഹായം കൈപ്പറ്റിയിരുന്നു.
എന്നാൽ രണ്ടാം ട്രംപ് സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ പിന്നിടുമ്പോൾ റഷ്യ യുക്രെയിൻ വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ ട്രംപിന് അസ്വസ്ഥത ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.വൈറ്റ് ഹൌസിൽ സെലൻസ്കിയുമായി നടത്തിയ കൂടി കാഴ്ചയിൽ യുക്രെയിൻ പ്രസിഡന്റുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ട്രംപിൻറെ നടപടി അന്നേ ലോക രാജ്യങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കിയിരുന്നു.
നിലവിൽ ഇന്ത്യയുമായും താരിഫ് തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രമാദിത്യത്തെ തകർക്കുന്ന നീക്കമാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പുറത്തുവിടുന്നത്..
യുണൈറ്റഡ് സ്റ്റേറ്റ്സും റഷ്യൻ ഫെഡറേഷനും തമ്മിൽ 2025 ഓഗസ്റ്റ് 15-ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇടപെടൽ നടത്തുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദിയാണ് എന്നതാണ് പുറത്തുവരുന്ന വിവരം, യുക്രെയ്നിലെ നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നരേന്ദ്ര മോദിയെകൊണ്ട് മാത്രമേ സാധിക്കു എന്ന് യുക്രെയ്നിനും വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാടിനെ തള്ളാൻ റഷ്യയും തയ്യാറാവില്ലന്നാണ് സൂചനകൾ.ഓഗസ്റ്റ് 15-ന് അലാസ്കയിലെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം യുദ്ധം അവസാനിക്കാനുള്ള ഏറെ സാധ്യതകളാണ് മുൻപിൽ ഉള്ളത്,
ഇന്ത്യ വരാനിരിക്കുന്ന ഉച്ചകോടിക്ക് അംഗീകാരം നൽകുകയും യുദ്ധം അവസാനിപ്പിക്കാൻ മുൻ കൈ എടുക്കുകയും ചെയ്യുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കുമ്പോൾ ഇരു രാജ്യങ്ങളുമായുള്ള വിവിധ മേഖലകളിലെ നയതത്ര വ്യാപാര ബന്ധങ്ങളും ശക്തിപ്പെടും,ഫലത്തിൽ തിരിച്ചടി നേരിടാൻ പോകുന്നത് അമേരിക്കയുമാണ് എന്നതാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.