തൃശൂർ: രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ തൃശ്ശൂരിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായെന്ന് കെ മുരളീധരൻ.
തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കോൺഗ്രസ് ഇത് ഉയർത്തി, പരാതി കൊടുത്തിരുന്നു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഒരു എക്സിറ്റ് പോളും ബിജെപി വിജയം പ്രവചിച്ചില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു ട്രെൻഡ്. സുരേഷ് ഗോപിയുടെ വിജയത്തിൽ കൃത്രിമം നടന്നിട്ടുണ്ട്. ഇത് ഞങ്ങൾ നേരത്തെ ഉന്നയിച്ച വിഷയമാണ്. വോട്ടർപട്ടിക ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി ശാസ്തമംഗലത്തെ വോട്ടർ ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഡ്രൈവർ ഉൾപ്പെടെ തൃശ്ശൂർ ആണ് വോട്ട് ചേർത്തത്. ഒരിടത്തും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നില്ല. സുരേഷ് ആ സമയങ്ങളിൽ മണ്ഡലത്തിൽ സജീവം അല്ലായിരുന്നു, തിരുവനന്തപുരത്തായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് സുരേഷ് ഗോപി വിജയിച്ചതെന്നും മുരളീധരൻ ആരോപിച്ചു.
കൃത്യമായ അന്വേഷണം നടന്നാൽ അമ്പതോളം തിരഞ്ഞെടുപ്പുകൾ റദ്ദാക്കേണ്ടി വരും. അങ്ങനെയെങ്കിൽ സർക്കാരിന്റെ ഭൂരിപക്ഷം പോകും. അതുകൊണ്ടാണ് ഈ വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകാത്തതെന്നും മുരളീധരൻ വിമർശിച്ചു.
ഹാരിസ് ഹസൻ വിഷയത്തിലും മുരളീധരൻ പ്രതികരിച്ചു. തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെ കള്ളൻ ആക്കുന്നു. സൂപ്രണ്ടും പ്രിൻസിപ്പലും പത്രസമ്മേളനം നടത്തുമ്പോൾ ഒരു ഫോൺകോൾ വന്നു. അത് മന്ത്രിയുടെ ഓഫീസിൽ നിന്നാണോ എന്ന് സംശയമുണ്ട്. മന്ത്രിയാണോ വിളിച്ചത് എന്ന് ഞാൻ സംശയിക്കുന്നു. ഒരു ഡോക്ടറെ കള്ളൻ ആക്കാൻ നോക്കുന്നു. ഉത്തവാദിത്തം ആരോഗ്യമന്ത്രിക്കാണ്. രാജിവെച്ചാൽ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാവുകയുള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.