ന്യൂഡൽഹി: മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.
ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്സ് അക്കൗണ്ടുകൾ എടുത്ത ഉപയോക്താക്കൾക്കാണ്മെട്രോ, നഗര പ്രദേശങ്ങളിൽ മിനിമം ബാലൻസ് 50,000 രൂപയും അർധ നഗരപ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 10,000 രൂപയുമാണ് നിലനിർത്തേണ്ട മിനിമം ബാലൻസ്. അഞ്ചിരട്ടി വർധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവിൽ വന്നിരിക്കുന്നത്. പുതിയ വർധനയോടെ ഇന്ത്യൻ ബാങ്കുകളിൽ എറ്റവും കൂടുതൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ഐസിഐസിഐ ബാങ്കിനാണ്.
ആദ്യം മെട്രോ, നഗര പ്രദേശങ്ങളിലെ സേവിങ്സ് അക്കൗണ്ട് ഉടമകളുടെ മിനിമം ബാലൻസ് 10,000 രൂപയായിരുന്നു. സെമി അർബൻ ബ്രാഞ്ച് ഉപഭോക്താക്കളുടേത് 5,000 രൂപയും ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയുമായിരുന്നു മിനിമം അക്കൗണ്ട് ബാലൻസ്. ഓഗസ്റ്റ് ഒന്നു മുതൽ പുതുക്കിയ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് പുതുക്കിയ ഫീസ് ഷെഡ്യൂൾ അനുസരിച്ച് പിഴ ചുമത്തും.മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് കുറവിന്റെ 6 ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് പിഴയായി ചുമത്തും. ചാർജുകൾ ഒഴിവാക്കാൻ അക്കൗണ്ട് ഉടമകൾ അവരുടെ ബാലൻസ് പരിശോധിച്ച് മിനിമം ബാലൻസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബാങ്ക് നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.