ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി ജോസ് നേടി

തിരുവനന്തപുരം: ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി ജോസ്ന്.

ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 3 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ 'ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം' തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സോജു സി ജോസ് നേടി. 

പ്രസംഗ മത്സരം ഗ്രാൻഡ് ഫിനാലെ എ ഡി ജി പി പി   വിജയൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓർമ്മ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, ചലച്ചിത്ര സംവീധായകൻ ഭദ്രൻ മാട്ടേൽ, ചലച്ചിത്ര താരം വിൻസി അലോഷ്യസ്, ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ചലച്ചിത്രതാരം സുവർണ്ണ മാത്യു, ചലച്ചിത്രനിർമ്മാതാവ് ലിസി ഫെർണ്ണാണ്ടസ്, ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, ബെന്നി കുര്യൻ, സോയി തോമസ്, ജോർജ് കരുണയ്ക്കൽ, ടോമി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 1700 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. പാലായിൽ നടന്ന ഗ്രാൻ്റ് ഫിനാലേയിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 60 പേരാണ് മത്സരിച്ചത്. 10 ലക്ഷത്തിൽപരം രൂപ വിജയികൾക്കു സമ്മാനമായി നൽകി. ഇതിനു പുറമേ ട്രോഫികളും സർട്ടിഫിക്കേറ്റുകളും സമ്മാനിച്ചു.

ഓർമ്മ പുരസ്കാരം നേടിയ സോജു സി  ജോസ് പത്തനംതിട്ട കടമ്പനാട് ബേത്ത്ഹാരൻ വീട്ടിൽ പ്രവാസിയായ ജോസ് ചെറിയാൻ്റെയും ഏനാത്ത് മൗണ്ട് കാർമ്മൽ സി എം ഐ സെൻട്രൽ സ്കൂൾ അധ്യാപിക സുമ ജോസിൻ്റെയും മകനാണ്. സോനു സി ജോസ് സഹോദരനാണ്. സീനിയർ മലയാളം വിഭാഗത്തിൽ മദ്രാസ് കൃസ്ത്യൻ കോളജിലെ ബ്ലെസി ബിനു ഒന്നാം സ്ഥാനം നേടി 50000 രൂപ കരസ്ഥമാക്കി. 

സീനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ പാലക്കാട് കാണിക്ക മാതാ കോൺവെൻ്റ് ഇ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീയാ സുരേഷ് 50000 രൂപയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജൂനിയർ വിഭാഗം മലയാളത്തിൽ കോഴിക്കോട് ബാലുശ്ശേരി ജി എച്ച് എസ് എസ്സിലെ അർച്ചന ആർ വി 25000 രൂപയുടെ ഒന്നാം സമ്മാന നേടി.

ജൂനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ 25000 രൂപയുടെ ഒന്നാം സ്ഥാനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിലെ നിയ മരിയ ജോബി നേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !