കണ്ണൂർ ;ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കും കേരളത്തിനു പ്രത്യേകിച്ചും വലിയ ദോഷം വരുത്തുന്നതാണ് യുഎസ് തീരുവ വർധിപ്പിച്ച നടപടിയെന്നും കേരളത്തെ ഗുരുതരമായി ബാധിക്കാൻ പോകുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഭൂവിനിയോഗ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നടത്തുന്ന സമുചിത വിള നിർണയ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും ലാൻഡ് റിസോഴ്‌സ് ഇൻഫർമേഷൻ സിസ്റ്റം (എൽആർഐ) വെബ്‌സൈറ്റ് പ്രകാശനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.യുഎസിന്റെ നടപടി കേരളത്തിൽ നിന്നുള്ള കയറ്റുമതി ഉൽപന്നങ്ങളെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ കാർഷികോത്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് യുഎസ്. കശുവണ്ടി, അരി, പച്ചക്കറികൾ, സംസ്‌കരിച്ച പഴം, ധാന്യപ്പൊടികൾ തുടങ്ങിയവയുടെ ആകെ കയറ്റുമതിയുടെ 20 ശതമാനത്തിലധികം പോകുന്നത് യുഎസിലേക്കാണ്.
രാജ്യത്തെ ഏറ്റവുമധികം സമുദ്രോത്പന്ന സംസ്‌കരണ യൂണിറ്റുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ, നമ്മുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ അധിക ചുങ്കത്തിന്റെ പ്രത്യാഘാതമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.