മുംബൈ:ആഗോള വിപണിയില്‍ യൂറോ അജയ്യനായി തുടരുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങള്‍.ജൂലൈയില്‍ 101.19 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ യൂറോ ഈ വര്‍ഷം മുഴുവന്‍ ‘നൂറില്‍’ ‘കറങ്ങുമെന്നാണ്’ പ്രവചനം. ഡോളര്‍ ദുര്‍ബലമായതും ആഗോള നിക്ഷേപക വികാരത്തിലെ മാറ്റങ്ങളുമെല്ലാം യൂറോയ്ക്ക് അനുകൂലമാണ്.
അതിനാല്‍ ഇയുആര്‍/ഐഎന്‍ആര്‍ വിനിമയനിരക്ക് 100ലോ അതിന് മുകളിലോ നിലനില്‍ക്കുമെന്ന് വിവിധ സാമ്പത്തിക പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നു.ജൂലൈയില്‍ നേടിയ നൂറിന്റെ മേല്‍ക്കൈ ഈ വര്‍ഷം മുഴുവനും യൂറോ നിലനിര്‍ത്തുമെന്നും 99.03നും107.75നും ഇടയിലാകും വ്യാപാരം നടക്കുകയെന്നും പ്രവചനം സൂചിപ്പിക്കുന്നു. ഡിസംബറോടെ യൂറോ വില ശരാശരി 105.58ലെത്തുമെന്നും പ്രവചനങ്ങള്‍ പറയുന്നു. അനുകൂലമായ വിപണി സാഹചര്യങ്ങളില്‍ ജോഡി 107.13 വരെ ഉയര്‍ന്നേക്കാമെന്ന് കോയിന്കോഡെക്സ വ്യക്തമാക്കുന്നു.
യൂറോ ക്രമാനുഗതമായി ഉയര്‍ന്ന് വര്‍ഷാവസാനത്തോടെ 107/108ല്‍ എത്തുമെന്ന് ലോംഗ് ഫൊര്‍കാസ്റ്റ് പ്രവചിക്കുന്നു.അതേ സമയം വര്‍ഷാവസാന നിരക്ക് 101.49ലെത്തുമെന്ന് ട്രേഡേഴ്സ് യൂണിയനും 100.56നും 102.13നും ഇടയിലായിരിക്കുമെന്ന് വാലറ്റ് ഇന്‍വെസ്റ്ററും കണക്കാക്കുന്നു. ഹ്രസ്വകാല ഇടിവിന്റെ സൂചനകളും ചില മോഡലുകള്‍ നല്‍കുന്നുണ്ട്.സെപ്തംബറോടെ വിനിമയ നിരക്ക് 98.79 ലേക്ക് താഴുമെന്ന് എക്സ്ചേഞ്ച് റെയ്റ്റ്സ് .ഓര്‍ഗ്.യുകെ ) പ്രവചിക്കുന്നു. എന്നിരുന്നാലും ഭൂരിപക്ഷം പ്രവചന പ്ലാറ്റ്ഫോമുകളും നാലാം പാദത്തില്‍ യൂറോ വീണ്ടും ഉയരുമെന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവ് ശക്തമായ കാലഘട്ടമായിരിക്കുമെന്നും കറന്‍സി ജോഡി 103 പരിധി ലംഘിക്കുമെന്നും മിക്ക വിശകലന വിദഗ്ധരും സമ്മതിക്കുന്നു. മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ കൂടി ഒത്തുചേര്‍ന്നാല്‍ ഒരുപക്ഷേ ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തുമെന്നും ഇവര്‍ പ്രവചിക്കുന്നു. കരുത്തിനെ അടിവരയിടുന്ന ഘടകങ്ങളേറെ യൂറോയുടെ കരുത്തിനെ അടിവരയിടുന്ന വിവിധ ഘടകങ്ങളുടെ സംയോജനവും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുന്നതിലുണ്ടായ കാലതാമസം ഡോളറിനെ നിരന്തര സമ്മര്‍ദ്ദത്തിലാക്കി.ഇതാണ് യൂറോ പോലെയുള്ള ഇതര കറന്‍സികള്‍ക്ക് ഗുണം ചെയ്തത്. കൂടിവരുന്ന അസ്ഥിരതയും ഡോളര്‍ മൃദുവാകുന്നതും കണക്കിലെടുത്ത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ അവരുടെ ഹെഡ്ജിംഗ് പൊസിഷനുകള്‍ പ്രത്യേകിച്ച് യൂറോയിലും പൗണ്ടിലും ക്രമീകരിക്കുകയാണ്. ഈ സ്വഭാവം പ്രാദേശിക വിപണികളില്‍ യൂറോയുടെ ആവശ്യകതയ്ക്കും കാരണമാകും.യൂറോ നിലവില്‍ ഉയര്‍ന്ന ചാനലിലാണ് വ്യാപാരം നടത്തുന്നതെന്ന് ലൈറ്റ് ഫിനാന്‍സിലെ സാങ്കേതിക വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ഈ ഉയര്‍ച്ച അതേപടി തുടരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യൂറോയ്ക്കെതിരെയുള്ള രൂപയുടെ സമീപകാല ബലഹീനത ഇന്ത്യന്‍ ഔട്ട്ബൗണ്ട് ടൂറിസത്തിലും ഇറക്കുമതി ചെലവുകളിലും പ്രകടമായ സ്വാധീനം ചെലുത്തിയിരുന്നു.യൂറോപ്പിലേക്ക് പോകുന്ന യാത്രക്കാര്‍ കൂടുതല്‍ ചെലവുകള്‍ നേരിടുമ്പോള്‍ യൂറോ-ഡിനോമിനേറ്റഡ് കരാറുകളിലേര്‍പ്പെടുന്ന ഇറക്കുമതിക്കാര്‍ കുറഞ്ഞ മാര്‍ജിനുകളുമായി പോരാടുന്ന സ്ഥിതിയുമുണ്ട്.നാട്ടിലേയ്ക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ സന്തോഷത്തിലേയ്ക്കുമാണ്. സൂക്ഷ്മ നിരീക്ഷണം വേണമെന്ന് വിദഗ്ദ്ധര്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ആഗോള വിപണികള്‍ കാത്തിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പണപ്പെരുപ്പ ഡാറ്റ, പലിശ നിരക്ക് , മൂലധന പ്രവണതകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഇവയെല്ലാം യൂറോ/രൂപ ജോഡിയുടെ പാതയെ മാറ്റുന്ന ഘടകങ്ങളാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷത്തെ കൃത്യമായ ക്ലോസിംഗ് നിരക്കിനെക്കുറിച്ച് ഏകാഭിപ്രായമുണ്ടായിട്ടില്ലെങ്കിലും 2025വരെ യൂറോ 100ന് മുകളില്‍ തുടരുമെന്നുതന്നെയാണ് മിക്ക മോഡലുകളും സൂചിപ്പിക്കുന്നത്.ബാഹ്യ സാഹചര്യങ്ങള്‍ അനുകൂലമായി തുടര്‍ന്നാല്‍, മുന്നേറ്റം ശക്തമായി 105-107 ശ്രേണിയിലേക്കുമെത്തും പ്രവചനക്കാര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.