രാജ്യത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു...

ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ ഒന്‍പതിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായി ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് ദിവസമായ സെപ്തംബര്‍ ഒന്‍പതിനുതന്നെ ഫലപ്രഖ്യാപനവും നടക്കും.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ജൂലായ് 21-ന് ആയിരുന്നു രാജിവെച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ആദ്ദേഹം രാജി സമര്‍പ്പിച്ചത്. ഇത് പല രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !