മോസ്കോ; റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിനു സമീപം പസിഫിക് സമുദ്രത്തിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്നലെ 90 ൽ ഏറെ തുടർചലനങ്ങൾ രേഖപ്പെടുത്തി.
4 മുതൽ 6.7 വരെ തീവ്രതയുള്ളതായിരുന്നു ഇവ.റഷ്യയിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവതം ക്ളൂചെസ്കയിൽ സ്ഫോടനത്തോടെ ലാവ പ്രവാഹം തുടങ്ങി.സിവിറോ–കുറിൽസ്ക് തുറമുഖത്തിനാണ് സൂനാമിയിൽ ഏറ്റവും നാശമുണ്ടായത്. തീരത്തുനിന്ന് 400 മീറ്റർ വരെ ഉള്ളിലേക്ക് കടൽത്തിരകൾ കയറി. എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
സൂനാമിത്തിരകളിൽ നിന്നു രക്ഷനേടാൻ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്ന ജാഗ്രതാ മുന്നറിയിപ്പ് ജപ്പാൻ, യുഎസ് കാലാവസ്ഥാ വകുപ്പുകൾ പിൻവലിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.