നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും സംഗീത് പിരിപാടിയ്ക്കിടെ നടന്ന മനോഹര നിമിഷം ആരാധക ശ്രദ്ധനേടുകയാണ്.
‘ചിത്ത’ സിനിമയിലെ ‘മാമനും മകളും തമ്മിലുള്ള സ്നേഹം കാണിക്കുന്ന ‘ഉനക്ക് താൻ’ എന്ന ഗാനത്തിന് ആര്യയുടെ മകൾ ഖുശി നൃത്തം ചെയ്യുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിബിനു വേണ്ടി നൃത്തം ചെയ്യുന്ന ഖുശി ഡാൻസിനിടയിൽ വേദിയിൽ നിന്ന് ഇറങ്ങി സിബിനെ കെട്ടിപ്പിടിയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് കണ്ട് കരയുന്ന ആര്യയെയും വിഡിയോയിൽ കാണാം.
ആര്യയുടെ സുഹൃത്തും നടിയുമായ ശിൽപ ബാലയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘നിങ്ങൾക്ക് പറയാൻ പറ്റാത്ത എന്നാൽ സാക്ഷിയാകാൻ കഴിയുന്ന ചില കഥകളുണ്ട്. എന്ത് മനോഹരമായ രാത്രിയായിരുന്നു അത്. ഹൃദയത്തെ സന്തോഷിപ്പിക്കുകയും കണ്ണുകള്‍ ഈറനണിയിക്കുകയും മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ഓർമകൾ നിറഞ്ഞ രാത്രി. ആര്യാമ്മയുടെയും സിബിനളിയന്റെയും ഖുഷിബേബിയുടെയും ജീവിതത്തിൽ സ്നേഹവും സന്തോഷവും നിറയട്ടെ’, വിഡിയോ പങ്കുവച്ചു കൊണ്ട് ശിൽപ ബാല കുറിച്ചു.
ആര്യയുടെയും സിബിന്റെയും വിവാഹ വേദിയിലെ പ്രധാന ആകർഷണം ആര്യയുടെ മകൾ ഖുശിയായിരുന്നു. ചടങ്ങിനു പ്രധാന സാക്ഷിയായി നിന്നതും ഖുശിയാണ്. മകളാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച് ആനയിച്ചത്. സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുശിയെ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.