തിരുവനന്തപുരം : വൻ മേക്കോവറിലൂടെ മലയാളികളെ ഞെട്ടിച്ച ഗായികയാണ് റിമി ടോമി. ഫിറ്റ്നസ് ഫ്രീക്കായ താരത്തിന്റെ പുതിയ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ. സ്ക്വാട്ട് വർക്ഔട്ട് ചെയ്യുന്ന വിഡിയോ ആണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
‘രണ്ട് വർഷം മുൻപ് സ്ക്വാട്ട് ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വർക്ഔട്ട്. കാൽമുട്ടിന്റെയും തോളിന്റെയും പ്രശ്നം കാരണം എനിക്ക് ആ വർക്ഔട്ട് നിർത്തേണ്ടി വന്നു. എന്നാൽ ഇപ്പോൾ എനിക്ക് തിരിച്ചുവരാൻ കഴിഞ്ഞിരിക്കുന്നു. മൈ ഫേവറിറ്റ് വർക്ഔട്ട് ഈസ് ബാക്ക് ഇൻ ദ മെനു. പ്രചോദനം ലഭിക്കുന്നവർക്കു വേണ്ടി മാത്രമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ നല്ല സന്ദേശങ്ങൾ കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്’, റിമി ടോമി കുറിച്ചു.
റിമിയുടെ ട്രാൻസ്ഫർമേഷൻ ശരിക്കും പ്രചോദനം നൽകുന്നതാണെന്നാണ് ആരാധകർ കുറിക്കുന്നത്. ഇത്രയും വർഷത്തെ ഇടവേളയ്ക്ക് ശേഷവും അനായാസമായി സ്ക്വാട്ട് ചെയ്യുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കാലിനു പരുക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടുന്ന എനിക്ക് ഇങ്ങനെ ഒരു വിഡിയോ കാണേണ്ടത് അത്യാവശ്യമായിരുന്നു എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.
ഇതിനു മുൻപും ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകളും ഫോട്ടോകളും റിമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ റിമി സ്ഥിരമായി പോകുന്ന ‘ജിമ്മി’ന് എഴുതിയ കത്ത് വൈറലായിരുന്നു.
ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ പോലും ജിമ്മിൽ പോകാറുണ്ടെന്നാണ് റിമി കുറിച്ചത്. ശരീരത്തിന് അപ്പുറത്ത് മനസ്സിനെ ഉണർത്തുന്ന ഇടമാണ് ജിം എന്നും റിമി ടോമി കത്തിൽ പറഞ്ഞിരുന്നു. എവിടെയാണെങ്കിലും, എങ്ങനെയാണെങ്കിലും, ഏത് അവസ്ഥയിലാണെങ്കിലും വ്യായാമം ചെയ്യാനുള്ള വഴി എന്തായാലും കണ്ടെത്തുമെന്നും റിമി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.