പാലാ തൊടുപുഴ റൂട്ടിൽ ഇന്നലെ രാവിലെ അമിത വേഗതയിലെത്തിയ കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുകയറി രണ്ടു യുവതികൾ മരണപ്പെടുകയും ആറുവയസുകാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച യുവാവ് ഇടുക്കി നെടുങ്കണ്ടം സ്വദേശി ചന്ദൂസ് (24) നെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പാലാ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു..
കനത്ത മഴയിൽ അമിത വേഗതയിൽ സഞ്ചരിച്ച വാഹനം സമീപത്തെ സിസി ടിവി ക്യാമറകളിലും പതിഞ്ഞിരുന്നു. അപകടം സംഭവിച്ചയുടൻ വാഹനത്തിൽ നിന്ന് ഇറങ്ങിയ നാല് വിദ്യാർത്ഥികൾ റോഡിൽ രക്തം വാർന്ന് കിടക്കുന്ന രണ്ട് സ്ത്രീകളെയും കുട്ടിയേയും കണ്ട് പകച്ചു നിൽക്കുമ്പോൾ തൊടുപുഴ ഭാഗത്തുനിന്ന് വന്ന ഒരു കാർ യാത്രികൻ അപകടം കണ്ട് വാഹനം നിർത്താതെ യൂടേൺ എടുത്ത് തിരികെ പോയി..
പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷ നിർത്താൻ പോലും കൂട്ടാക്കാതെ കടന്നു കളഞ്ഞു..ഇൻസ്‌പെക്ടർ ദിലീപ് സാർ പങ്കുവെച്ച, അദ്ദേഹത്തിനെ ഏറെ വേദനിപ്പിച്ച കാര്യം അതുവഴിവന്ന ഒരു കെഎസ്ആർടിസി ബസ് സംഭവം കണ്ട് നിർത്തിയെങ്കിലും ഒരു യാത്രക്കാരൻ പോലും വാഹനത്തിൽ നിന്ന് ഇറങ്ങുകയോ അപകടത്തിൽ പെട്ട് രക്തം വാർന്നു കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനോ ശ്രമിച്ചില്ല..
മനഃസാക്ഷിയില്ലാത്ത മനുഷ്യനല്ലാത്ത ആ..കാറുകാരനും ഓട്ടോറിക്ഷ ഡ്രൈവറും ആരാണെന്ന് അറിയില്ലെങ്കിലും ഒന്ന് പറയാം കർമ്മ എന്നൊന്നുണ്ടെങ്കിൽ അത് നാളെ നിങ്ങളെയും തേടിയെത്തും...
നടുറോഡിൽ ചതഞ്ഞരഞ്ഞു രക്തം വാർന്നു കിടക്കുന്നത് സ്വന്തം അമ്മയോ പെങ്ങളോ ആണോ എന്ന് പോലും തിരിഞ്ഞു നോക്കാതെ കടന്നു പോയ ആ..കെഎസ്ആർടിസി ബസിലെ യാത്രക്കാർ മലയാളികൾ എന്നതിനപ്പുറം മനുഷ്യരാണോ എന്ന് വളരെ വേദനയോടെ വെറുപ്പോടെ ചിന്തിച്ചു പോകുകയാണ്..
കയ്യും കെട്ടി നോക്കി നിന്നവരും മുഖം തിരിച്ചു കടന്നുപോയവരും ഈ വാർത്ത കാണുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്..ഒരുനിമിഷം നിങ്ങൾ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് ഒരുപാട് പേർക്ക് പ്രിയപ്പെട്ടവരായിരുന്ന, രണ്ടു കുടുംബങ്ങളുടെ എല്ലാമായിരുന്നവർ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു..
ഒരു അപകടമോ ദുരന്തമോ സംഭവിച്ചാൽ അത് പോലീസ് ഉദ്യോഗസ്ഥരുടെയും ഫയർഫോഴ്‌സിന്റെയും മാത്രം കർത്തവ്യത്തിൽ പെടുത്തി കാഴ്ചക്കാരായി നിൽക്കുന്ന, പ്രബുദ്ധർ എന്ന് നാഴികയ്ക്ക് നാല്പത് വട്ടം ഉത്തരേന്ത്യയിലേക്ക് നോക്കി പറയുന്ന മലയാളികൾ സ്വയം ആത്മ പരിശോധനയ്ക്ക് വിധേയരാകേണ്ട കാലം കഴിഞ്ഞു,ഇല്ലങ്കിൽ നാളെ നടുറോഡിൽ മറ്റാരുടെയെങ്കിലും കാഴ്ചക്കാരായി ഓരോരുത്തരും മാറുമെന്നു കൂടി ഓർമ്മ പ്പെടുത്തട്ടെ....ചീഫ് എഡിറ്റർ ഡെയ്‌ലി മലയാളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.