"മോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്" രാഹുൽ ഗാന്ധി

ന്യൂഡൽഹി : യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

വ്യാപാരത്തീരുവ വിഷയത്തിൽ മോദി മൗനം പാലിക്കുന്നതിനു കാരണം അദാനി ഗ്രൂപ്പിനെതിരായ യുഎസ് അന്വേഷണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘‘ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണ്”– രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. 

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് 25% ഇറക്കുമതി തീരുവ സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇന്ത്യയ്ക്കു മേൽ ട്രംപ് പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവയും പിഴയും ഓഗസ്റ്റ് 7നാണ് പ്രാബല്യത്തിൽ വരുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !