അമേരിക്ക :യുഎസില്‍ നിന്നും അസാധാരണമായ രോഗമുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഭയം ജനിപ്പിച്ചു.
വീടുകളിലെ പൂന്തോട്ടങ്ങളിലും മറ്റും ഇവയുടെ സാന്നധ്യം കൂടിയതോടെ ഇവയുടെ ചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതോടെ അത് ഒരു തരം വൈറസ് ബാധയാണെന്നും അത്തരത്തില്‍ രോഗ ബാധയുള്ള മൃഗങ്ങളെ തൊടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മുഴകൾക്ക് കാരണമാകുന്ന ഒരു വൈറസായ 'സ്ക്വിറൽ ഫൈബ്രോമാറ്റോസിസ്' (squirrel fibromatosis) കാരണം മൃഗങ്ങളിൽ വ്രണങ്ങളും കഷണ്ടി പാടുകളും ചിലപ്പോൾ കൊമ്പ് പോലുള്ള രൂപങ്ങളും കണ്ടിട്ടുണ്ട്. 2023 മുതല്‍ ഇത്തരത്തിൽ രേഗബാധയുള്ള ജീവികളെ യുഎസിലെ വനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയിലെ ചാരനിറത്തിലുള്ള അണ്ണാൻമാരിൽ കാണപ്പെടുന്ന ഒരു വൈറസി ബാധയാണിത്. അരിമ്പാറ പോലെ തോന്നിക്കുന്ന വലിയ മുഴകൾ അണ്ണാന്മാരുടെ തൊലിപ്പുറത്ത് വളരുന്നതാണ് രോഗാവസ്ഥ. ഇത് കാഴ്ചയില്‍ ഭയം ജനിപ്പിക്കുന്നതിനാല്‍ ജനങ്ങൾ ഇവയെ 'സോംബി' എന്ന് വിശേഷിപ്പിക്കുന്നതായി ലാഡ്ബൈബിൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.