പാലാ : മീനച്ചിൽ ഹെറിറ്റെജ് കൾച്ചറൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ നട ക്കുന്ന 16-ാംമത് ഓണാഘോഷവും, പായസമേളയും പാലാ കുരിശുപള്ളി ജംഗ്ഷ നിൽ ആഗസ്റ്റ് മാസം 26 മുതൽ സെപ്റ്റംബർ 7 വരെ രാവിലെ 8 മുതൽ രാത്രി 8 വരെ നടക്കും. ഓണാഘോഷവും, പായസമേളയും മുനിസിപ്പൽ ചെയർമാൻ തോമസ്സ് പീറ്റർ ആഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് കുരിശുപള്ളി ജംഗ്ഷനിൽ ഒരുക്കിയിരി ക്കുന്ന ഓണോത്സവ സ്റ്റാളിൽ ഉദ്ഘാടനം ചെയ്യും.
ആദ്യ വിൽപന ആരോഗ്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ലിസിക്കുട്ടി മാത്യു, സന്തോഷ് നായർ ചൊള്ളാനിക്ക് (ഫൊക്കാ ന) നൽകി നിർവഹിക്കും. സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ മണർകാട് അദ്ധ്യക്ഷത വഹിക്കും സജേഷ് ശശി, എൻ സുരേഷ്, ഷാർലി മാത്യു, അഡ്വ. അനീഷ് ജി, അഡ്വ വി.റ്റി തോമസ്സ്, ബെന്നി മൈലാടൂർ, ജോർജ്ജ് പുളിങ്കാട്, എം പി കൃഷ്ണൻ നായർ, ജോസുകുട്ടി പൂവേലി, പി. ജെ ഡിക്സൺ, വി.എം അബ്ദുള്ള ഖാൻ എന്നി വർ പ്രസംഗിക്കും. കുടുംബസമേതം മേള സന്ദർശിച്ച് പായസം കഴിക്കുന്നതിനായി പായസചെയറും, ഓണ പലഹാരങ്ങൾ, ബ്രാഹ്മിൻസ് സ്വീറ്റ്സ്, അച്ചാറുകൾ, ഇഞ്ചിക്ക റി തുടങ്ങിയ സദ്യവട്ടങ്ങളോടെ മവോലി ബസാറും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
സ്റ്റാളിൽ കേരളത്തിലെ പ്രമുഖരായ പായനിർമ്മാതാക്കൾ തയ്യാറാക്കുന്ന പായസങ്ങൾ മേളയി ലുണ്ടായിരിക്കുന്നതാണ്. സാധാരണ പായസങ്ങൾക്കുപുറമെ ഓരോദിവസവും ഓരോ സെപ്ഷ്യൽ പായസവും ഉണ്ടായിരിക്കും. കൂടാതെ ഓണോഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ നിരവധി മത്സരങ്ങളും സംഘടിപ്പിച്ചുണ്ട്. ഓണോത്സവകമ്മറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ മണർകാട്, ബിജു വാതല്ലൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.