കല്ലൂട്ട് കുന്ന് ഉന്നതിയിലേക്ക് റോഡില്ല ഉള്ളത് പഴക്കം ചെന്ന കുത്തനെയുള്ള പടവുകൾ യാത്രാക്ലേശംമൂലം ദുരിതത്തിലായി നിവാസികൾ.


കോഴിക്കോട്: ബാലുശ്ശേരി കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാർഡിലെ കല്ലൂട്ട് കുന്ന് ഉന്നതിയിലേക്ക് റോഡില്ല. ഉന്നതി നിവാസികൾ ആശ്രയിക്കുന്നത് 20 വർഷം മുൻപ്‌ പണിത കുത്തനെയുള്ള പടവുകൾ. ഇത് കാലപ്പഴക്കത്തിൽ തകരാറിലായി കയറിപ്പോകാനും ഇറങ്ങിവരാനും പറ്റാത്ത സ്ഥിതിയിലാണ്. മഴക്കാലമായതിനാൽ വഴുക്കൽ ഭീഷണിയുമുണ്ട്.

നിരപ്പില്ലാതെയുള്ള പടവുകൾക്ക് ഉയരവും കൂടുതലാണ്. വർഷങ്ങളായി ഉന്നതിനിവാസികൾ കടുത്ത യാത്രാക്ലേശം നേരിടുകയാണ്. അർബുദരോഗം മൂർഛിച്ച് അവശനായ വിശ്വനെ (55) റോഡിലെത്തിക്കാൻ ഉന്നതിയിലുള്ളവർ പാടുപെട്ടു. പത്തുപേർ ചേർന്നാണ് താഴെയുള്ള റോഡിലെ വാഹനത്തിലെത്തിച്ചത്. കോട്ടൂർ ഗ്രാമപ്പഞ്ചായത്തിന്റെയും ബാലുശ്ശേരി എംഎൽഎയുടെയും വികസനഫണ്ടിൽനിന്ന് റോഡ് ഉൾപ്പെടെയുള്ള വികസനത്തിനുവേണ്ടി പണം വകയിരുത്തിയിട്ടുണ്ട്. വികസനം നടത്തുന്നതിന് ഉന്നതി നിവാസികളുടെ യോഗംചേർന്ന് അളവെടുപ്പ് നടത്തിയിരുന്നു.

 എന്നാൽ ഉന്നതി വികസനനജോലി തുടങ്ങിയിട്ടില്ല. ഇനിയും മറ്റൊരു രോഗിക്ക് ഇത്തരത്തിലുള്ള പ്രയാസം നേരിടാതിരിക്കാൻ റോഡും അനുബന്ധവികസനവും ഉടൻ നടത്തണമെന്ന് ഉന്നതി നിവാസിയായ രനീഷ്  മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവർഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ആളുടെ മൃതദേഹം ഉന്നതിയിലെ വീട്ടിലെത്തിക്കാൻ പ്രയാസപ്പെട്ടത്  മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് വിശ്വനെ ചുമന്ന് താഴെയെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !