വാഹനാപകടത്തിൽ പരിക്കേറ്റ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ആശുപത്രി വിട്ടു.

പാലാ: ഇക്കഴിഞ്ഞ ദിവസം അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനെ ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്തു.സാരമായി പരിക്കേറ്റ ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് അടക്കമുള്ള വൈദികർ പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്

ഇക്കഴിഞ്ഞ ദിവസം ഇരിട്ടി കുന്നോത്ത് മേജർ സെമിനാരിയുടെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു മടങ്ങും വഴിയാണ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ, ഇരുപതോളം വൈദികർ എന്നിവരടങ്ങിയ ടെമ്പോ ട്രാവലർ വാൻ അപകടത്തിൽപ്പെട്ടത്.മെത്രാന്മാർ സഞ്ചരിച്ച വാഹനത്തിനു മുമ്പിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ച് അപ്രതീക്ഷിതമായി ബ്രേക്കിട്ടതോടെ ടെമ്പോ ട്രാവലർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.
മാർ ജോസഫ് കല്ലറങ്ങാട്ട് പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വണ്ടിയുടെ മുൻവശത്തെ ഗ്ലാസുകൾ പൊട്ടിച്ചിതറി ചീളുകൾ തറച്ച് മാർ സ്രാമ്പിക്കലിന്റെ മുഖത്ത് പരിക്കേൽക്കുകയായിരുന്നു.ഫാ.ജീമോൻ പനച്ചിക്കൽ കരോട്ടിന് സാരമായ പരിക്കുകൾ ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !