തിരുവനന്തപുരം ∙ കേരള സ്കൂൾ ഒളിംപിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സ്കൂൾ ഒളിംപിക്സ് സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തിരുവനന്തപുരത്ത് ഒക്ടോബർ 22 മുതൽ 28 വരെയാണ് ഇത്തവണത്തെ കായികമേള. നിലവിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിക്കും.യുഎഇയിൽ നിന്നുള്ള വിദ്യാർഥികൾ പതിനഞ്ചാമത്തെ ജില്ലയായി കഴിഞ്ഞവർഷത്തെ മത്സരങ്ങളിൽ പങ്കെടുത്തത് ചരിത്രസംഭവമാണെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷം ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തതെങ്കിലും ഈ വർഷം മുതൽ പെൺകുട്ടികളെയും ഉൾപ്പെടുത്തും. 1500 ഓളം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഈ മേളയിൽ പങ്കെടുക്കും. സ്കൂൾ ഒളിംപിക്സ് ഗിന്നസ് റെക്കോർഡ്സിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.