കൊച്ചി: യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവർത്തകയും അഭിനേത്രിയുമായി റിനി ആൻ ജോർജ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിന് പിന്നാലെയാണ് യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് വെളിപ്പെടുത്തൽ.
'ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ. നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്സ് ആറ്റിറ്റിയൂഡാണെന്നും റിനി പറഞ്ഞു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഹൂ കെയേഴ്സ് ആറ്റിറ്റിയൂഡാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് പിതാവിന്റെ സ്ഥാനത്താണെന്നായിരുന്നു റിനിയുടെ മറുപടി.റിനിയുടെ വാക്കുകള്‍:
ഞാന്‍ നേരിട്ട് പ്രശ്നം അറിയാതെ പറഞ്ഞു പോയതാണ്. സമൂഹമാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയുമ്പോള്‍ പല മാന്യദ്ദേഹങ്ങളും പറയുന്നത് ഹൂ കെയേഴ്സ് എന്ന രീതിയാണ്. അതിനാലാണ് ആ വാക്കുകള്‍ ഉപയോഗിച്ചത്. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്സ് ആറ്റിറ്റിയൂടാണ്.
ആരാണെന്ന് നേതാവ് എന്ന് പറയാന്‍ താത്പര്യപ്പെടുന്നില്ല.ഇയാള്‍ പരാതികള്‍ പറഞ്ഞിട്ടും സ്ഥാനമാനങ്ങള്‍ ലഭിച്ചു. ആ വ്യക്തി ഉള്‍പ്പെട്ട് പ്രസ്ഥാനങ്ങളിലെ പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. ഇതിനാലാണ് പേര് തുറന്ന് പറയാത്തത്. ഇനിയും ഇത്തരം ദുരനുഭവം ഉണ്ടായാല്‍ പേര് തുറന്ന് പറയുന്നതിനെ കുറിച്ച് ആലോചിക്കും. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് നേതാവിനെ പരിചയം. അപ്പോള്‍ തന്നെ മോശമായ ഇടപെടലാണ് ഉണ്ടായത്. ആദ്യം ക്ഷോഭിക്കുകയും പിന്നീട് ഉപദേശിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഉപദേശിച്ചപ്പോള്‍ പ്രമാദമായ സ്ത്രീപീഡന യകേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത്സംഭവിച്ചുവെന്നായിരുന്നു മറുചോദ്യം. ചാനല്‍ ചര്‍ച്ചകളിലും സമരമുഖങ്ങളിലുമെല്ലാം സജീവമായി നില്ക്കുന്ന നേതാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് പറഞ്ഞതിനാണ് ക്ഷോഭിച്ചത്. അതിന് ശേഷം ശല്യമുണ്ടായിരുന്നില്ല, പിന്നീട് വീണ്ടും മെസേജുകള്‍ അയക്കാന്‍ തുടങ്ങി. ഇത്തരം ആളുകള്‍ എന്താണെന്ന് എല്ലാവരും അറിയണം
സമൂഹമാധ്യങ്ങളില്‍ നേതാവിന്റെ കാര്യങ്ങള്‍ ചര്‍ച്ചയായപ്പോള്‍ പല സ്ത്രീകളും ഇത് നേരിടുണ്ടെന്ന് മനസിലായി. അതില്‍ ഒരു സത്രീ പോലും സംസാരിക്കുന്നില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലാണ് താന്‍ പരാതിപ്പെടാത്തത്. പക്ഷേ ആരെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞത്. അയാള്‍ കാരണം പീഡനം അനുഭവിച്ച പെണ്‍കുട്ടികള്‍ മുന്നോട്ടു വരണം. അങ്ങനെയുള്ളവരെ അറിയാം. നേതൃത്വത്തിലിരിക്കുന്ന വ്യക്തി സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടാക്കുന്നതിനൊപ്പം ആ വ്യക്തിക്ക് വലിയ സ്ഥാനങ്ങള്‍ നല്കുന്നു. വലിയൊരു സംരക്ഷണ സംവിധാനം അയാള്‍ക്കുണ്ട്. ഇത് പരാതിപ്പെടുമെന്ന് പ നേതാവിനോട് പറഞ്ഞപ്പോള്‍ പോയി പറയ് പോയി പറയ്എന്നായിരുന്നു മറുപടി. പ്രശ്നങ്ങള്‍ നേരിട്ടവര്‍ മുന്നോട്ടുവരണം.. എന്താണ് ആരാണെന്നുള്ളത് എല്ലാവര്‍ക്കുമറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.