കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മുക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻറ്റി സ്കൂളിനെ പ്രതിനിധീകരിച്ച് ഡിസ്കസ് ത്രോ മത്സരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് നിതാഷ് ഒപ്പം ജൂനിയർ ഗേൾസിൻ്റെ സംസ്ഥാന തലമത്സരത്തിൽ വെങ്കല മെഡൽ നേടിയ തുഷാരയും സ്കൂളിൻ്റെ അഭിമാന താരങ്ങളായി.
ആഗസ്റ്റ് 16, 17, 18 , 19 എന്നീ നാല് ദിവസങ്ങളായി തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ചാണ് സംസ്ഥാന തല മത്സരങ്ങൾ നടന്നത്. 24 ൽ പരം കായിക താരങ്ങളോട് മത്സരിച്ചാണ് ഇവർക്ക് വിജയം നേടാനായത്. സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയായ ശരൺ ഹൈ ജബ് മത്സരത്തിൽ പങ്കെടുത്തെങ്കിലും വിജയത്തിലെത്തിയില്ല. ഇവരെ ഇതിന് പ്രാപ്തരാക്കിയത് സ്കൂളിലെ കായിക അദ്ധ്യാപകരായ ആഘോഷ്, കുമാരൻ എന്നിവരുടെ കൃത്യതയാർന്ന് ശിക്ഷണത്തിൻ്റെ ഭാഗമായാണ്.മുക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻറ്റി സ്കൂളിന്റെ അഭിമാന താരങ്ങളായി മുഹമ്മദ് നിതാഷും ഒപ്പം, തുഷാരയും.
0
ബുധനാഴ്ച, ഓഗസ്റ്റ് 20, 2025
ഇവർ തന്നെയാണ് മീറ്റിൽ അവർക്കൊപ്പം ഉണ്ടായിരുന്നതും പ്രോത്സാഹിപ്പിച്ചതും സ്കൂളിന് അഭിമാനമായ താരങ്ങളെ വരും ദിവസം അനുമോദിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.