എറണാകുളം;നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ പിആർ ടീം.
മമ്മൂട്ടിക്ക് അർബുദം ബാധിച്ചുവെന്നും ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേള എടുത്തുവെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് പിആർ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.അസുഖം ബാധിച്ചതിനെ തുടർന്ന് മമ്മൂട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചുവെന്ന തരത്തിലാണ് വാർത്ത എത്തിയത്. ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ പിആർ ടീം വ്യക്തമാക്കി.
അതേസമയം മമ്മുട്ടിയുടെ രോഗത്തിന് കാരണം ഭ്രമയുഗത്തിൽ അഭിനയിച്ചതാണെന്നും മഹാ മാന്ത്രികനായ കൊടുമൺ പോറ്റിയെ അവതരിപ്പിച്ചത് തെറ്റായി പോയെന്നും ചില ശാപങ്ങൾ വിട്ടുപോകില്ലന്നും തിരക്കഥാകൃത്തും ആധ്യാത്മിക ആചാര്യനുമായ സുനിൽ പരമേശ്വരൻ,അതേസമയം കലാഭവൻ മണിയുടെ മരണത്തെ സംബന്ധിച്ചും പുറത്തു വരുന്നത് അനന്ത ഭദ്രം സിനിമയിൽ അഭിനയിച്ചതിനാലാണ് എന്നാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.