മലപ്പുറം : അധികാരം അർത്ഥപൂർണ്ണമാ വുന്നത് നടപ്പിലാക്കുന്ന പദ്ധതികളിൽ കനിവും കരുതലുമു ണ്ടാവുമ്പോഴാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം. പി. പ്രസ്താവിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ കാര്യത്തിൽ രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചട്ടിപ്പറമ്പിൽ ജില്ലാ പഞ്ചായത്ത് പണിത റിഹാബിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം - കോൺക്രീറ്റ് മിശ്രിതങ്ങൾ ചേർന്ന നിർമ്മിതികൾ വികസനത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം ജീവിതം തിരിച്ചു പിടിക്കാൻ പ്രയോജനപ്പെടുന്നത് കൂടിയാവുന്നതിൻ്റെ മാതൃകയാണ് റിഹാബിലിറ്റേഷൻ സെൻററുകൾ പോലുള്ള സ്ഥാപനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2.82 കോടി രൂപ ചിലവിൽ ജില്ലാ പഞ്ചായത്ത്, ചട്ടിപ്പറമ്പിൽ ചെമ്പകശ്ശേരി ഉമ്മർ ഹാജി സംഭാവന നൽകിയ സ്ഥലത്താണ് റിഹാബിലിറ്റേഷൻസെൻറർ പണിതത്റോഡ് അപകടങ്ങളിലും തൊഴിലിടങ്ങളിലും പരിക്കുപറ്റിയും സ്ട്രോക്ക് (പക്ഷാഘാതം - സെറിബ്രൽ അറ്റാക്ക് )സംഭവിച്ചും ശരീരം തളർന്ന് ജീവിതാന്ത്യം വരെ കിടപ്പിലായി പോവുകയോ വീൽ ചെയറുകൾ ആശ്രയിക്കുകയോ ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനു വേണ്ടിയുള്ള ചികിത്സ നൽകുന്നതിന് വേണ്ടിയാണ് റിഹാബിലിറ്റേഷൻ സെൻറർ സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന സംരംഭമാണിത്.വ്യക്തികളും സ്ഥാപനങ്ങളും സെന്ററിലേക്ക് സംഭാവന നൽകിയ ഉപകരണങ്ങളും സഹായങ്ങളും ഇ.ടി.മുഹമ്മദ് ബഷീർ എംപി ഏറ്റുവാങ്ങി. സ്ഥലം സംഭാവന നൽകിയ ഉമ്മർ ഹാജിയെ ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ് അധ്യക്ഷത വഹിച്ചു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ഉമ്മർ അറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം,ചെയർമാൻമാരായ സറീന ഹസീബ് ,നസീബ അസീസ്,മെമ്പർമാരായ പി കെ സി അബ്ദുറഹ്മാൻ,സെലീന ,ഷഹർബാൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ പി കെ നസീറ മോൾ, റാബിയ, എന്നിവർക്ക് പുറമേ ബ്ലോക്ക് മെമ്പർ മുഹമ്മദ് കുട്ടി, തോരപ്പ മുസ്തഫ,,സൈദ് അബൂ തങ്ങൾ,പി കെ ബഷീർ,സലാം പാലത്തിങ്ങൽ,കെ അബ്ദുൽ നാസർ,സെക്രട്ടറി എം മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.