നെഹ്റു ട്രോഫി വള്ളംകളിയിൽ, പുന്നമടക്കായലിലെ ജലരാജക്കന്മാർ.വിബിസിയുടെ വീയപുരം ചുണ്ടൻ.

ആലപ്പുഴ: വീയപുരം പുന്നമടയിലെ ജലരാജക്കന്മാർ. നെഹ്റു ട്രോഫ് വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ വീയാപുരത്തിന് വിജയം. ഒന്നാം ട്രാക്കിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പിബിസി മേൽപ്പാടം ചുണ്ടൻ മത്സരിച്ചത്. രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടനാണ് തുഴയെറിഞ്ഞത്. ഫൈനലിൽ മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടനാണ് മത്സരിച്ചത്. നാലാം ട്രാക്കിൽ വിബിസിയുടെ വീയാപുരം ചുണ്ടനാണ് തുഴയെറിഞ്ഞത്.

നേരത്തെ ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലിൽ മത്സരത്തിന് യോഗ്യത നേടിയത്. നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്-4.20.904, നിരണം-നിരണം ബോട്ട് ക്ലബ്ബ്-4.21.269, വീയപുരം-വിബിസി-4.21.810, മേൽപ്പാടം-പിബിസി-4.22.123 എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്. ലൂസേഴ്സ് ഫൈനലിൽ തലവടി, പായിപ്പാടൻ, കാരിച്ചാൽ, നടുവിലെ പറമ്പൻ എന്നിവരാണ് ഫൈനലിലെത്തിയത്
ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 1 : (സമയം)

1.ആനാരി - കൈനകരി ടൗൺ ബോട്ട് ക്ലബ് : 6.28.371

2.വെള്ളം കുളങ്ങര - കായൽ പുറം ബോട്ട് ക്ലബ് : 5.18.876

3.കരുവാറ്റ ശ്രീ വിനായകൻ -മങ്കൊമ്പ് ബോട്ട് ക്ലബ്ബ് : 6.27.071

4.കാരിച്ചാൽ പായിപ്പാടൻ ചുണ്ടൻ ബോട്ട് ക്ലബ് : 4.30.501

ചുണ്ടൻ വള്ളം/ ഹീറ്റ്സ് -2

1 .കരുവാറ്റ പുത്തൻ ചുണ്ടൻ - ബി.ബി.എം ബോട്ട് ക്ലബ്ബ് : 7.49.358

2.ചെറുതന - തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ് : 4.34.071

3.നടുവിലെ പറമ്പൻ. ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് കുമരകം : 4.32.831

4.പായിപ്പാടൻ - 2. പായിപ്പാടൻ ബോട്ട് ക്ലബ് : 7.25.976

ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 3

1.ചമ്പക്കുളം -ചങ്ങനാശ്ശേരി സിബിസി : 4.46.711

2.തലവടി ചുണ്ടൻ -യു ബി സി കൈനകരി : 4.23.351

3.മേൽപ്പാടം -പള്ളാത്തുരുത്തി ബോട്ട് ക്ലബ് : 4.22.123

4.ആലപ്പാടൻ -വെള്ളൂർ ബോട്ട് ക്ലബ് : 6.21.198

ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 4

1.സെൻറ് ജോർജ് - ഗാഗുൽത്ത ബോട്ട് ക്ലബ് ചെറുകര : 5.49.929

2.നടുഭാഗം പുന്നമട ബോട്ട് ക്ലബ് : 4.20.904

3.നിരണം. നിരണം ബോട്ട് ക്ലബ് : 4.21.269

4.ആയാംപറമ്പ് വലിയ ദിവാൻജി

നിരണംചുണ്ടൻ ഫാൻസ് അസോസിയേഷൻ : 6.13.464

ചുണ്ടൻ വള്ളം/ ഹീറ്റ്സ് - 5

1.സെൻറ് പയസ് -സെൻറ് ഫയസ് ബോട്ട് ക്ലബ് - മങ്കൊമ്പ് : 4.52.041

2.ജവഹർ തായങ്കരി ഫ്രണ്ട്സ് ബോട്ട് ക്ലബ് കുട്ടനാട് : 5.54.989

3.പായിപ്പാടൻ ഒന്ന് കുമരകം ടൗൺ ബോട്ട് ക്ലബ് : 4.26.891

ചുണ്ടൻ വള്ളം/ ഹീറ്റ്സ് -6

1.വീയപുരം ചുണ്ടൻ വില്ലേജ് ബോട്ട് ക്ലബ് കൈനകരി : 4.21.810

2.ആയാംപറമ്പ് പാണ്ടി കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് : 6.06.973

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !