പണ്ടത്തെ പോലെ അല്ലല്ലോ …നീ നന്നായി വണ്ണം വെച്ചല്ലോ…വാരി വലിച്ച് കഴിക്കുന്നത് ഒന്ന് നിർത്തിക്കൂടെ..' പലരും കേട്ട് കേട്ട് ശീലിച്ച , പലർക്കും ഒട്ടും കേൾക്കാൻ താത്പര്യമേയില്ലാത്ത വാക്കുകളായിരിക്കുമിത്. കണ്ണാടിയിൽ നോക്കുമ്പോൾ നമുക്ക് തന്നെ വിഷമം തോന്നുന്ന നാളുകൾ.
അങ്ങനെ അമിത വണ്ണത്തിന്റെ പേരിൽ നാം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ. മെലിഞ്ഞിരുന്ന ഒരാൾ പെട്ടെന്ന് തടി വെക്കുമ്പോൾ അതിന്റെ കാരണങ്ങൾ നാം അധികം അന്വേഷിച്ചുപോകാറില്ല. ഹോർമോൺ ചേഞ്ച് എന്ന് വിചാരിച്ച് അതിനെ അതിന്റെ വഴിക്ക് വിടും. നമ്മൾ വിചാരിക്കാതെ പല കാര്യങ്ങൾ കൊണ്ടും നമ്മുടെ ശരീരത്തിന് മാറ്റം സംഭവിക്കാം.വയസ്സാകുന്നതുകൊണ്ടും, പാരമ്പര്യമായി ഉണ്ടാകുന്ന ശരീരഘടന കൊണ്ടും ഒക്കെയാകും അരക്കെട്ടിൽ ഒരു ഭാഗം തൂങ്ങി നിൽക്കുന്നതെന്ന് എന്ന ധാരണ തെറ്റാണ്. ബെല്ലി ഫാറ്റ് അഥവാ അടിവയറ്റിലെ കൊഴുപ്പ് ഉണ്ടാകുന്നതിന് 5 പ്രധാന കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് വിശദീകരിക്കുകയാണ് ഡോ. അലോക് ചോപ്ര
രാവിലെ മുതൽ കിടക്കുന്നത് വരെ നാം കഴിക്കുന്ന ബ്രെഡ്, ചോറ്, റൊട്ടി എന്നിവ നാം അറിയാതെ തന്നെ കാർബോഹൈഡ്രേറ്റ് ആയി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്നുവെന്ന് ഡോ. ചോപ്ര എടുത്തുകാണിക്കുന്നു. ശരീരത്തിന് അധിക കാർബോഹൈഡ്രേറ്റ് ലഭിക്കുമ്പോൾ, അത് വേഗത്തിൽ ഗ്ലൂക്കോസാക്കി മാറ്റുന്നു. പ്രശ്‌നമെന്താണ്? ആ ഗ്ലൂക്കോസ് അല്ലെങ്കിൽ കൊഴുപ്പ് അടിവയറ്റിലാണ് സംഭരിക്കപ്പെടുന്നത്, കൂടുതലും വയറിനുചുറ്റും.ലൈഫ്‌സ്റ്റൈൽ അല്ലെങ്കിൽ ദിനചര്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തീർച്ചയായും ശരീരത്തിൽ പ്രകടമായ മാറ്റമുണ്ടാക്കും. ഓവർടൈം ജോലി സമയം, ക്രമമല്ലാത്ത ഭക്ഷണരീതി, ഉറക്കക്കുറവ് എന്നിവ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. വയറിനു ചുറ്റുമുള്ള ഭാഗത്ത് കൊഴുപ്പ് നിലനിർത്താൻ ഈ ഹോർമോണിനു സാധിക്കും. അതുകൊണ്ടാണ് ഉറക്കക്കുറവോ നിരന്തരം ബുദ്ധിമുട്ടോ ഉള്ള സമയത്ത് നല്ല ഭക്ഷണം കഴിച്ചതിനുശേഷവും വയറു വീർത്ത പോലെ അനുഭവപ്പെടുന്നത്.
വെറുതെ ഒരു പാർക്കിലൂടെ നടക്കാൻ പോകുന്നതിനും അതിന്റെതായ ഗുണങ്ങൾ ഉണ്ട്. പക്ഷേ വയറിനു ചുറ്റുമുള്ള അപകടകരമായ തരം വിസറൽ കൊഴുപ്പ് ഇല്ലാതെയാക്കാൻ വെറുതെയുള്ള നടത്തം പോരാ. കൊഴുപ്പ് കുറയ്ക്കാൻ, ശരീരത്തിന് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന കാർഡിയോ ആവശ്യമാണ്. ഉദാഹരണത്തിന് വേഗത്തിലുള്ള നടത്തം, ജോഗിംഗ് അല്ലെങ്കിൽ സൈക്ലിംഗ്, ഒരു ദിവസം കുറഞ്ഞത് 40 മിനിറ്റ്. കൊഴുപ്പ് കുറയാൻ ശരീരം വിയർക്കുന്ന ചലനം ആവശ്യമാണ്.സംസ്‌കരിച്ച ഭക്ഷണങ്ങൾ ശരീരത്തിന് വേണ്ട ഫൈബറുകൾ ഇല്ലാതാക്കുകയും പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു, ആസക്തി വർദ്ധിപ്പിക്കുന്നു, കൊഴുപ്പ് സംഭരണം വർദ്ധിപ്പിക്കുന്നു. പാൽ, പനീർ, തൈര് എന്നിവ ദിവസത്തിൽ പലതവണ കഴിക്കുന്നത് നമ്മൾ ഇന്ത്യക്കാർക്ക് ശീലമാണ്. എന്നാൽ ഇത് ശരീരത്തിന് ആവശ്യമില്ലാത്ത കലോറികളുടെ അധിക അളവ് സൃഷ്ടിക്കും. മികച്ച ദഹനത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഒപ്പം പാലുൽപ്പന്നങ്ങളുടെ ഉപഭോഗം ഒരു ദിവസത്തിൽ ഒരിക്കൽ മാത്രമായി പരിമിതപ്പെടുത്തുവാനും ഡോ. ചോപ്ര നിർദ്ദേശിക്കുന്നു.
പിന്നീട് ഡോ. സൂചിപ്പിക്കുന്നത് ജനിതകത്തെക്കുറിച്ചാണ്. വണ്ണം പാരമ്പര്യമാകുമെന്ന് വിശ്വസിക്കുന്ന ചിലരുണ്ടാകും. എന്നാൽ സ്ഥിരമായ ഭക്ഷണക്രമം, സ്ട്രെസ് കണ്ട്രോൾ, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ഈ പ്രശ്നങ്ങളെ മറികടക്കാമെന്ന് ഗവേഷണങ്ങൾ പറയുന്നുണ്ട്.ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ദിവസങ്ങൾക്കുള്ളിൽ പ്രകടമായ മാറ്റം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാമെന്നും പറയുകയാണ് ഡോ. ചോപ്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.