മലപ്പുറം ജില്ലാ പഞ്ചായത്ത് ഹോമിയോ കാൻസർ സെൻ്റർ, പുരസ്ക്കാര നിറവിൽ..

കേരള ആയുഷ് കായകൽപ് അവാർഡ് പുരസ്ക്കാരങ്ങൾ സമർപ്പിച്ചു. സംസ്ഥാന ആയുഷ് കായകൽപ് പുരസ്ക്കാര നിറവിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹോമിയോ കാൻസർ സെൻ്റർ.

ശുചിത്വം,അണുബാധ നിയന്ത്രണം, മാലിന്യ നിർമാർജനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉപജില്ലാ വിഭാഗത്തിൽ സംസ്ഥാനത്തെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു ലക്ഷംരൂപയുടെ കാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. ബഹു ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിൽ നിന്നും മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ പുരസ്കാരം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം.കെ റഫീഖ, വൈസ് പ്രസിഡൻറ് ശ്രീ ഇസ്മയിൽ മൂത്തേടം, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ മതി നസീബ അസീസും സ്ഥാപനത്തിൻ്റെ പുരസ്ക്കാരം ചീഫ് മെഡിക്കൽ ഓഫീസർ ഡോ വിനു കൃഷ്ണനും ഏറ്റു വാങ്ങി.
നാഷണൽ ആയുഷ് മിഷൻ സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ ശ്രീ സജിത് ബാബു IAS , അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ രാജൻ കോബ്രഗഡേ IAS,ഹോമിയോപ്പതി ഡയറക്ടർ ശ്രീമതി എം.പി ബീന, മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ സതീഷ് കുമാർ, കായകൽപ് നോഡൽ ഓഫീസർ ഡോ അബ്ദുൽ ജലീൽ കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2013-ൽ മലപ്പുറം ജില്ലാ പഞ്ചായത്തിനു കീഴിൽ പത്ത് കിടക്കകളുമായി പ്രവൃത്തനം ആരംഭിച്ച സ്ഥാപനം ഇപ്പോൾ അമ്പത് കിടക്കകളായി വർദ്ദിപ്പിക്കുവാനുള്ള ഭൗതിക സാഹചര്യം ഒരുക്കുകയും ലിഫ്റ്റ് സംവിധാനം കോൺഫറൻസ് ഹാൾ, ഹോംകെയർ,ടെലിമെഡിസിൻ,ഡോർസ്റ്റെപ്പ് മരുന്നുവിതരണം, അത്യാധുനിക ക്ളിനിക്കൽലാബ്, സ്ത്രീരോഗ കാൻസർ ,പാലിയേറ്റിവ് വിഭാഗം ,അബുലൻസ് സൗകര്യം,ഫിസിയോ,യോഗാതെറാപ്പി തുടങ്ങിയ വികസന പദ്ധതികളുമായി മുന്നോട്ടുള്ള പ്രയാണത്തിലാണ്. 2020-25 വർഷ കാലയളവിൽ അഞ്ച് കോടിയിലേറെ രൂപ പദ്ധതി വിഭാഗത്തിലും മൂന്നു കോടി രൂപ നിർമ്മാണപ്രക്രയിലുമായി ജില്ലാ പഞ്ചായത്ത് ചിലവഴിച്ചിട്ടുണ്ട്.

കാൻസർരോഗപരിചരണത്തിനും പാലിയേറ്റീവ് കേസുകൾക്കുമാത്രവുമായി മുഴുവൻ സമയം പ്രവൃത്തന ക്രമമുള്ള ഈ സ്ഥാപനത്തിൽ ദിനേന ശരാശരി അഞ്ച് മുതൽ പതിനഞ്ച് വരെ പുതിയ രോഗികളും എഴുപതിനുമേൽ പഴയ രോഗികളും ചികിത്സ തേടുന്നുണ്ട്.

നിലവിലുള്ള കാൻസർ ചികിത്സയിൽ സമരസപ്പെട്ടു കൊണ്ടും അതോടൊപ്പവും കഴിയ്ക്കുവാനുതകുന്ന Add on ചികിത്സ അല്ലെങ്കിൽ പൂരക ചികിത്സയായി ഹോമിയോ മരുന്നുകൾ ഉപയോഗിക്കുന്ന രീതിയിലായതിനാൽ ഇത് നിലവിലുള്ള ചികിത്സകൾക്ക് തടസ്സമാവുകയില്ലെന്നും അതിനെ പരിപോഷിക്കുന്ന രീതിയിൽ ശരീരത്തിന് ഗുണപരമായി മാറുമെന്നും നിരീക്ഷിക്കാവുന്നതാണ്.

വർദ്ദിപ്പിക്കുന്ന ആയുർദൈർഘ്യം,മെച്ചപ്പെട്ട ജീവിത ഗുണത,നിലവിലെ ചികിത്സകൾക്ക് രോഗിയെ സജ്ജമാക്കുവാനും മികവുറ്റ രോഗഫലശ്രുതി പ്രാപ്തമാക്കുവാനും ഇതിലൂടെ കഴിയുന്നു

എക്സ്റേ,അൾട്രാസൗണ്ട്, തുടങ്ങിയവയുടെപ്രവൃത്തനത്തിന് ഒരു കോടിയുടെ പുതിയ ബ്ളോക്കിന് നാഷണൽആയുഷ്മിഷൻ തുക അനുവദിക്കുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയിട്ടുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !